മാത്യു കെ തോമസ് ദുബായ്: ഇറാനോട് യുദ്ധപ്രഖ്യാപനം നടത്താതെ സമാധാനത്തിന്റെ പാതയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാഖിലെ അ...
മാത്യു കെ തോമസ്
ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങളില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന്റെ പശ്ചാതലത്തില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് സമാധാന പാതയില്‍ വന്നത്.
ഇന്നത്തെ അഭിസംബോധന ലോകരാജ്യങ്ങള്‍ ആശങ്കയോടെയാണ് നോക്കിയിരുന്നത്. ട്രംപ് ഇന്ന് ഇറാനെതിരെ യുദ്ധപ്രഖ്യാപനം നടത്തുമെന്നായിരുന്നു പൊതുവേ ഉണ്ടായിരുന്ന ആശങ്ക.
എന്നാല്‍ ആണവായുധ ശേഷിയുള്ള ഇറാനെതിരെ തുറന്ന യുദ്ധത്തിന് പോകുന്നത് ബുദ്ധിയല്ല എന്ന ഉപദേശം സ്വീകരിച്ചാണ് ട്രംപ് സമാധാന വഴിയില്‍ എത്തിയത്.
ഇറാന്റെ ആക്രമണത്തില്‍ 80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത ട്രംപ് നിഷേധിച്ചു. അമേരിക്കയ്ക്ക് ഒരുതരത്തിലുമുള്ള ആള്‍നാശമില്ല. സൈനിക താവളങ്ങള്‍ക്ക് ചെറിയ നാശനഷ്ടങ്ങള്‍ മാത്രമാണ് സംഭവിച്ചതെന്നും ട്രംപ് പറഞ്ഞു.
ഇതേസമയം അമേരിക്കയുടേയും ഇറാന്റെയും പോരാട്ടത്തിന് തങ്ങളുടെ മണ്ണ് വേദിയാകുന്നതില്‍ ഇറാഖ് പ്രതിഷേധം രേഖപ്പെടുത്തി. ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ ഇറാഖിന്റെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുള്‍ മെഹ്ദി പറഞ്ഞു.
Summary: President Donald Trump on Wednesday seemed to step back from attacking Iran over a missile attack saying US forces are “prepared for anything,” but for now, “Iran appears to be standing down”. “Iran appears to be standing down, which is a good thing for all parties concerned and a very good thing for the world,” Trump said in an address to the nation from the White House as he seemed to indicate de-escalating the crisis.Trump said peace and stability cannot prevail in Middle East as long as Iran continues to foment terrorism and that Iranian commander General Qassem Soleimeni whose killing he authorized, had blood off Americans on his hands.
Keywords: President Donald Trump, Iran, US forces, White House, Middle Eas, General Qassem Soleimeni, Americans
ദുബായ്: ഇറാനോട് യുദ്ധപ്രഖ്യാപനം നടത്താതെ സമാധാനത്തിന്റെ പാതയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങളില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന്റെ പശ്ചാതലത്തില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് സമാധാന പാതയില്‍ വന്നത്.
ഇന്നത്തെ അഭിസംബോധന ലോകരാജ്യങ്ങള്‍ ആശങ്കയോടെയാണ് നോക്കിയിരുന്നത്. ട്രംപ് ഇന്ന് ഇറാനെതിരെ യുദ്ധപ്രഖ്യാപനം നടത്തുമെന്നായിരുന്നു പൊതുവേ ഉണ്ടായിരുന്ന ആശങ്ക.
എന്നാല്‍ ആണവായുധ ശേഷിയുള്ള ഇറാനെതിരെ തുറന്ന യുദ്ധത്തിന് പോകുന്നത് ബുദ്ധിയല്ല എന്ന ഉപദേശം സ്വീകരിച്ചാണ് ട്രംപ് സമാധാന വഴിയില്‍ എത്തിയത്.
അമേരിക്കയ്ക്ക് അതിശക്തവും കൃത്യതയാര്‍ന്നതുമായ മിസൈലുകളും ആയുധങ്ങളും കൈവശമുണ്ടെന്ന് ഇറാന്‍ ഓര്‍ക്കണമെന്ന് ട്രംപ് പറഞ്ഞു.
ഇറാന്റെ ആക്രമണത്തില്‍ 80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത ട്രംപ് നിഷേധിച്ചു. അമേരിക്കയ്ക്ക് ഒരുതരത്തിലുമുള്ള ആള്‍നാശമില്ല. സൈനിക താവളങ്ങള്‍ക്ക് ചെറിയ നാശനഷ്ടങ്ങള്‍ മാത്രമാണ് സംഭവിച്ചതെന്നും ട്രംപ് പറഞ്ഞു.
ഇറാനെ ഒരുതരത്തിലും ആണവായുധം നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഇറാന്‍ ഖുദ്‌സ് ഫോഴ്‌സ് തലവന്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ട വ്യക്തി തന്നെ ആയിരുന്നുവെന്ന് ട്രംപ് ആവര്‍ത്തിച്ചു.LIVE: President @realDonaldTrump Addresses the Nation https://t.co/vRH9gVAD0N
— The White House (@WhiteHouse) January 8, 2020
ലോകമാകമാനം ഭീകരപ്രവര്‍ത്തനത്തിന് സുലൈമാനി നേതൃത്വം കൊടുത്തിരുന്നു. വളരെ നേരത്തെ അയാള്‍ വധിക്കപ്പെടേണ്ടതായിരുന്നു, ട്രംപ് പറഞ്ഞു.

COMMENTS