ചെന്നൈ: അസ്ഥിരോഗം ബാധിച്ച് ആശുപത്രിയിലാണെന്നും പണമില്ലാതെ ബുദ്ധിമുട്ടുകയാണെന്നുമൊക്കെ തന്നെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ നിരസിച്ച് നടി ച...
ചെന്നൈ: അസ്ഥിരോഗം ബാധിച്ച് ആശുപത്രിയിലാണെന്നും പണമില്ലാതെ ബുദ്ധിമുട്ടുകയാണെന്നുമൊക്കെ തന്നെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ നിരസിച്ച് നടി ചാര്‍മ്മിള. തമിഴ് മാധ്യമങ്ങളിലാണ് നടി ചാര്‍മ്മിള അസ്ഥിരോഗം കാരണം ചികിത്സയിലാണെന്നും സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്നുമുള്ള വാര്‍ത്തകള്‍ വന്നത്.
എന്നാല്‍ തനിക്ക് ഇപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ട് ഇല്ലെന്നും മുന്‍പ് ഉണ്ടായിരുന്നതായും അവര്‍ വ്യക്തമാക്കി. തമിഴിലും തെലുങ്കിലുമായി ഇപ്പോള്‍ സിനിമകള്‍ ചെയ്യുന്നുണ്ടെന്നും അതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ട് ഇല്ലെന്നും അവര്‍ വ്യക്തമാക്കി.
ഒരു തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനിടെ വീണ് അസ്ഥിക്ക് പൊട്ടലുണ്ടായെന്നും അതിനാല്‍ കുല്‍പ്പക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതാണ് വാര്‍ത്തകള്‍ക്കിടയാക്കിയതെന്നും താരം വ്യക്തമാക്കി.
തമിഴ്‌നാട് സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് കാര്‍ഡും നടികര്‍ സംഘത്തിന്റെ ഇന്‍ഷുറന്‍സ് കാര്‍ഡും ഉള്ളതുകൊണ്ട് തനിക്ക് ഏതു വലിയ ആശുപത്രിയിലും ചികിത്സ തേടാവുന്നതാണെന്നും എന്നാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നല്ല ചികിത്സ കിട്ടുന്നതുകൊണ്ടാണ് അവിടെ പോയതെന്നും താരം വ്യക്തമാക്കി.
മാത്രമല്ല തനിക്ക് ഒരു ജോലിക്കാരി മാത്രമാണുള്ളതെന്നും സര്‍ക്കാരാശുപത്രിയാകുമ്പോള്‍ നിരവധി ആയമാരുടെ സഹായം ലഭിക്കുമെന്നുള്ളതുകൊണ്ടും കൂടിയാണ് അവിടെ പോയതെന്നും അവര്‍ വ്യക്തമാക്കി.
Keywords: Actress Charmila, News, Thamilnadu, Shooting

COMMENTS