ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ സ്റ്റേ ചെയ്യണമെന്ന നടന്‍ ദിലീപിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള...
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ സ്റ്റേ ചെയ്യണമെന്ന നടന്‍ ദിലീപിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങളുടെ ഫോറന്‍സിക് പരിശോധനാ ഫലം വരുന്നതുവരെ വിചാരണ സ്റ്റേ ചെയ്യണമെന്നതായിരുന്നു ദിലീപിന്റെ ആവശ്യം. ഇത് തള്ളിയ കോടതി ഫോറന്‍സിക് ഫലം വരുന്നതുവരെ ദിലീപിന്റെ ക്രോസ് വിസ്താരം പാടില്ലെന്ന് നിര്‍ദ്ദേശിച്ചു.
ചണ്ഡീഗഡിലെ ലാബിലാണ് ദൃശ്യങ്ങളുടെ വിദഗ്ദ്ധ പരിശോധന നടക്കുന്നത്. ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്നും എഡിറ്റ് ചെയ്തിട്ടുണ്ടെന്നും കാട്ടിയാണ് ദിലീപ് സ്റ്റേ ചെയ്യാന്‍ ഹര്‍ജി കൊടുത്തത്. നേരത്തെ വിചാരണ കോടതി ഈ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് ഇതേ ആവശ്യവുമായി ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്.
Keywords: Actress attacked case, Supreme court, Lab, Stay

COMMENTS