കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ വിടുതല്‍ ഹര്‍ജി വിചാരണ കോടതി തള്ളി. പ്രഥമദൃഷ്ട്യാ അനുവദിക്കാനാവില്ലെന്നു കാട്ടി...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ വിടുതല്‍ ഹര്‍ജി വിചാരണ കോടതി തള്ളി. പ്രഥമദൃഷ്ട്യാ അനുവദിക്കാനാവില്ലെന്നു കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്.
കേസിലെ പ്രധാന തെളിവായ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കണ്ടതിനു ശേഷമാണ് ദിലീപ് വിടുതല്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. കുറ്റപത്രത്തില്‍ തനിക്കെതിരായി വ്യക്തമായ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി തന്നെ പ്രതിസ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം.
നടിയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള കാര്യങ്ങളും ആരോപണങ്ങളും ഹര്‍ജിയില്‍ ഉണ്ടായിരുന്നു. അതിനാല്‍ അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്.
പ്രോസിക്യൂഷന്‍ ദിലീപിന്റെ വാദത്തിനെ ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി തള്ളുകയായിരുന്നു.
Keywords: Actress attacked case, Dileep, Discharge petition, Dismissed, Court

COMMENTS