തൊടുപുഴ: ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റം വൈദ്യുതി നിലയത്തിലെ ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിറുത്തി...
തൊടുപുഴ: ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റം വൈദ്യുതി നിലയത്തിലെ ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിറുത്തിവച്ചു. ആളപായമില്ല.
മൂലമറ്റത്തെ രണ്ടാംനമ്പര്‍ ജനറേറ്ററിന്റെ എക്സിറ്റര്‍ ട്രാന്‍സ്ഫോര്‍മറാണ് പൊട്ടിത്തെറിച്ചത്. രാത്രി 9.15നാണ് അപകടം.
ഭൂര്‍ഗര്‍ഭ നിലയത്തിലാണ് അപകടം. അപകടത്തെ തുടര്‍ന്ന് നിലയത്തില്‍ പുക പടര്‍ന്നത് ആശങ്ക കൂട്ടി.
പവര്‍ ഹൗസിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിറുത്തിവച്ചുകൊണ്ട് ജീവനക്കാരെ പുറത്തെത്തിച്ചു. വൈകാകെ അഗ്‌നിശമന സേനയെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു. മൂലമറ്റത്ത് മുന്‍പും ഇതുപോലെ അപകടം ഉണ്ടായിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് വൈദ്യുതി മുടങ്ങാതിരിക്കാന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയെന്ന് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.
Keywords: Moolamattom power station, Idukki project, Transformer
COMMENTS