ടെഹ്‌റാന്‍ : തങ്ങളുടെ സേനാ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിക്കുന്നതിനു നേതൃത്വം കൊടുത്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തലയ്ക്ക് ഇ...
ടെഹ്‌റാന്‍ : തങ്ങളുടെ സേനാ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിക്കുന്നതിനു നേതൃത്വം കൊടുത്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തലയ്ക്ക് ഇറാന്‍ എട്ടുകോടി ഡോളര്‍ ഇനാം പ്രഖ്യാപിച്ചു.
സുലൈമാനിയുടെ ശവസംസ്‌കാര വേളയിലാണ് സൈനിക തലവന്‍ ഈ പ്രഖ്യാപനം നടത്തിയത്. ഒരുപക്ഷേ, ഇത്തരമൊരു അപമാനത്തിനു വിധേയനാവുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റുമായിരിക്കും ട്രംപ്.
ട്രംപിന്റെ തലയ്ക്കു വിലയിട്ട നടപടി ഔദ്യോഗികമല്ലെന്നു പറഞ്ഞ് ഇറാന്‍ തത്കാലം രംഗം ശാന്തമാക്കിയിട്ടുണ്ട്. ഇറാന്റെ ഒരു ഉന്നത സൈനിക മേധാവിയാണ് സുലൈമാനിയുടെ മൃതദേഹത്തെ സാക്ഷിനിറുത്തി ഈ പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ ടെലിവിഷന്‍ ചാനലുകള്‍ ഇതു സംപ്രേഷണം ചെയ്യുകയും ചെയ്തു. പിന്നാലെ തന്നെ ഈ ദൃശ്യങ്ങള്‍ ചാനലുകള്‍ പിന്‍വലിച്ചു. രാഷ്ട്രീയ നേതൃത്വം ഇടപെട്ടാണ് ഇതു പിന്‍വലിപ്പിച്ചതെന്നാണ് സൂചന.Crowds in #Mashhad, #Iran for #Soleimani’s funeral. These are scenes reminiscent of when the founder of the Islamic Revolution, Ayatollah #Khomeini, died in 1989. Huge moment in the Islamic Republic. pic.twitter.com/jzi9Y1fNcW
— Jason Brodsky (@JasonMBrodsky) January 5, 2020
ട്രംപിനെ ആരു കൊന്നാലും അവര്‍ക്ക് എട്ടു കോടി ഡോളര്‍ (ഏകദേശം 575 കോടി രൂപ) നല്കുമെന്നായിരുന്നു പ്രഖ്യാപനം. ഇറാനിലെ 80 ദശലക്ഷം ജനങ്ങള്‍ ഒരു ഡോളര്‍ വച്ചു നല്കിയാല്‍ ഈ തുക അനായാസം സമാഹരിക്കാമെന്നും സൈനിക തലവന്‍ പറഞ്ഞു.
Do you know whats this ? This is popularty, the thing that you don’t have. #Soleimani #Khomeini pic.twitter.com/GSNshqhsYx
— Human being (@BeingMembers) January 5, 2020
നമ്മുടെ വിപ്ലവനേതാവിനെ കൊല്ലാന്‍ ഉത്തരവിട്ട, മഞ്ഞമുടിയുള്ള ഭ്രാന്തന്റെ തല കൊണ്ടുവരുന്ന ആര്‍ക്കും ഇറാനു വേണ്ടി നമുക്ക് 80 ദശലക്ഷം ഡോളര്‍ നല്‍കാമെന്നായിരുന്നു ആവേശം പൂണ്ട സൈനിക തലവന്റെ പ്രഖ്യാപനം.
ഇറാന്‍ ഭരണകൂടത്തിന്റെ അനുമതിയോടെ ആയിരുന്നില്ല ഈ പ്രഖ്യാപനമെന്നു പിന്നീട് വിദേശകാര്യ വക്താവ് തിരുത്തുകയും ചെയ്തു.
Keywords: Iran< Trump, Ransom
COMMENTS