തിരുവനന്തപുരം: രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ വെസ്റ്റ് ഇന്‍ഡീസ് എട്ടു വിക്കറ്റിനു പരാജയപ്പെടുത്തി. ഇതോടെ, മൂന്നാം മത്സരം നിര്‍ണായകമായ...
തിരുവനന്തപുരം: രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ വെസ്റ്റ് ഇന്‍ഡീസ് എട്ടു വിക്കറ്റിനു പരാജയപ്പെടുത്തി. ഇതോടെ, മൂന്നാം മത്സരം നിര്‍ണായകമായി. മലയാളി താരം സഞ്ജു സാംസണെ കരയ്ക്കിരുത്തിയാണ് ഇക്കുറിയും ഇന്ത്യ ഇറങ്ങിയത്.
ഇന്ത്യ ഉയര്‍ത്തിയ 170 റണ്‍സിന്റെ വെല്ലുവിളി 18.3 ഓവറില്‍ അതിഥികള്‍ അനായാസം മറികടക്കുന്ന കാഴ്ചയാണ് ഗ്രീന്‍ ഫീല്‍ഡില്‍ കണ്ടത്.
കളിയുടെ ഒരു ഘട്ടത്തിലും വിന്‍ഡീസ് ബാറ്റിംഗ് നിരയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യന്‍ കളിതക്കാര്‍ക്കു കഴിഞ്ഞില്ല.
45 പന്തില്‍ 67 റണ്‍സുമായി പുറത്താകാതെ നിന്ന സിമണ്‍സാണ് വിന്‍ഡീസിന്റെ വിജയശില്പി. ഓപ്പണര്‍ 40 (35) വ്യക്തമായ പിന്തുണ നല്കിയതോടെ പിന്നീടു വന്നവര്‍ക്ക് ജോലി എളുപ്പമായി.
ഷിമോണ്‍ ഹെയ്റ്റ്മിയര്‍ 23 (14), നിക്കൊളാസ് പുരാന്‍ 38 (18) എന്നിവര്‍ ചേര്‍ന്നു വിജയം അനായാസമാക്കുന്നതാണ് പിന്നീട് കണ്ടത്.
വെസ്റ്റിന്‍ഡീസിനെതിരേ ഇന്ത്യ ഉയര്‍ത്തിയത് 171 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു. ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.
സൂപ്പര്‍ താരങ്ങള്‍ക്കൊന്നും കാര്യമായി ഒന്നും ചെയ്യാനാവാതെപോയ മത്സരത്തില്‍ തുടക്കക്കാരന്‍ ശിവം ദുബേയുടെ 54 (30) അര്‍ദ്ധ ശതകമാണ് ആതിഥേയര്‍ക്ക് ഭേദപ്പെട്ട സ്‌കോര്‍ നല്കിയത്. 22 പന്തില്‍ 33 റണ്‍സുമായി പുറത്താകാതെ നിന്ന റിഷഭ് പന്തും ഭേദപ്പെട്ട പ്രകനടം കാഴ്ചവച്ചു.
15 റണ്‍സെടുത്ത് രോഹിത് ശര്‍മ്മ തുടക്കത്തിലേ കൂടാരം കയറി. 11 റണ്‍സെടുത്ത കെ.എല്‍.രാഹുലും നിരാശപ്പെടുത്തി.
ക്യാപ്ടന്‍ വിരാട് കോലി 19 (17)ക്കും കാര്യായി ഒന്നും ചെയ്യാനായില്ല. ശ്രേയസ് അയ്യര്‍ 10 (11), രവീന്ദ്ര ജഡേജ 9 (11), വാഷിംഗ്ടണ്‍ സുന്ദര്‍ 0 (1), തുടങ്ങിയവരുടെ സംഭാവനയും മോശമായി. ദീപക് ചഹര്‍ ഒരു റണ്‍സുമായി പുറത്താകാതെ നിന്നു.
ഇന്ത്യന്‍ ബോളര്‍മാരില്‍ എല്ലാവരും അടിവാങ്ങിക്കൂട്ടി. ദീപക് ചഹര്‍ 3.3 ഓവറില്‍3 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തി. വാഷിംഗ്ടണ്‍ സുന്ദറിനും ചഹറിനും ഓരോ വിക്കറ്റ് ലഭിച്ചു.
Keywords: India, West Indies, T20, Green Field
COMMENTS