ലക്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശില്‍ പ്രതിഷേധിച്ചവരുടെ ആസ്തികള്‍ കണ്ടുകെട്ടുമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്...
ലക്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശില്‍ പ്രതിഷേധിച്ചവരുടെ ആസ്തികള്‍ കണ്ടുകെട്ടുമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം നടപ്പാക്കിത്തുടങ്ങി.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മുസഫര്‍നഗറില്‍ 50 കടകള്‍ ജില്ലാ ഭരണകൂടം സീല്‍ ചെയ്തു. മറ്റു ജില്ലകളിലും ഇത്തരം നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ സ്വത്തുക്കള്‍ ആവശ്യമെങ്കില്‍ കണ്ടുകെട്ടാമെന്ന് സുപ്രീം കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുപി സര്‍ക്കാരിന്റെ നടപടി.
സമരങ്ങളുമായി ബന്ധപ്പെട്ട് 4800 പേര്‍ ഇതിനകം യുപിയില്‍ കസ്റ്റഡിയിലാണ്. അറസ്റ്റിലും കസ്റ്റഡിയിലുമായവരില്‍ പ്രതിപക്ഷ എംഎല്‍എമാരും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുണ്ട്.
യുപിയില്‍ അക്രമങ്ങളില്‍ മരിച്ചവരുടെ എണ്ണം എട്ടുവയസ്സുകാരന്‍ ഉള്‍പ്പെടെ 18 ആയി. വാരാണസിയില്‍ അക്രമാസക്തരായ ജനക്കൂട്ടത്തെ പൊലീസ് തുരത്തിയോടിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ടാണ് എട്ടു വയസ്സുകാരന്‍ മരിച്ചത്.
പ്രതിഷേധക്കാര്‍ മരിച്ചത് തങ്ങളുടെ വെടിവയ്പ്പിലല്ലെന്ന് പൊലീസ് ഡിജിപി ഒ.പി സിംഗ് ആവര്‍ത്തിച്ചു പറയുന്നു.
എന്നാല്‍, കഴിഞ്ഞ ദിവസം മീററ്റില്‍ കൊല്ലപ്പെട്ട അഞ്ചു പേര്‍ക്കും വെടിയേറ്റിരുന്നതായി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
Summary: Clashes broke out between anti-CAA protesters and police in Uttar Pradesh's Rampur on Saturday, resulting in injuries to several people, including policemen, officials said.
Keywords: Anti-CAA protest, Uttar Pradesh, Rampur, Citizenship Act, District Magistrate, Aunjaneya Singh
COMMENTS