ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കൂട്ട ബലാത്സംഗം ചെയ്തതു പരാതിപ്പെട്ടതിനു പെട്രോളൊഴിച്ചു കത്തിച്ച യുവതി ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ മ...
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കൂട്ട ബലാത്സംഗം ചെയ്തതു പരാതിപ്പെട്ടതിനു പെട്രോളൊഴിച്ചു കത്തിച്ച യുവതി ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ മരിച്ചു.
തീവ്രപരിചരണ വിഭാഗത്തിലായിരുന്ന യുവതി അർദ്ധരാത്രിയോടെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യശ്വാസം വലിച്ചത്. 90 ശതമാനം പൊള്ളലേറ്റ നിലയിലാണ് യുവതിയെ ഡൽഹിയിൽ ആശുപത്രിയിലെത്തിച്ചത് . സഫ്ദർജങ് ആശുപത്രിയിൽ യുവതിക്കായായി പ്രത്യേക ഐസിയു ഒരു ചികിത്സ നല്കുകയായിരുന്നു. പ്രാഥമിക ചികിത്സ വൈകിയതും 90 ശതമാനം പൊള്ളലേറ്റതുമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ഈ കേസിലെ പ്രതികളിലൊരാള്‍ കഴിഞ്ഞ ദിവസം ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് കോടതിയിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ വയലിക്കു പിടിച്ചു വലിലെത്തിച്ച് കത്തിക്കുകയായിരുന്നു. സംഭവത്തില്‍ അഞ്ചു പ്രതികളില്‍ മൂന്നുപേര്‍ അറസ്റ്റിലായി.
നേരത്തെ ഉന്നാവില്‍ തന്നെ ബി.ജെ.പി എം.എല്‍.എ ഉള്‍പ്പെട്ട ബലാത്സംഗ കേസിലെ ഇരയായ മറ്റൊരു പെണ്‍കുട്ടിയെയും കുടുംബത്തെയും കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം വിവാദമായിരുന്നു.
Keywords: Unnao, Murder attempt, Rape case, Arrested

COMMENTS