ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗ കേസില്‍ മുന്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സേംഗറിന് ജീവപര്യന്തം തടവ്. ഇരയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ...
ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗ കേസില്‍ മുന്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സേംഗറിന് ജീവപര്യന്തം തടവ്. ഇരയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ഇയാള്‍ കൊടുക്കണമെന്നും കോടതി വിധിച്ചു. ഡല്‍ഹി തീസ് ഹസാരി പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്.
സേംഗറിനെതിരായി ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ തെളിയിക്കാന്‍ സി.ബി.ഐയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികളുടെ ഭാഗത്തുനിന്നും ശ്രമം ഉണ്ടായതായി വ്യക്തമായെന്നും ചൂണ്ടിക്കാട്ടിയ കോടതി വിധി പ്രസ്താവിക്കുകയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നതായിരുന്നു സേംഗറിനെതിരായ കേസ്. ഇയാള്‍ക്കെതിരെ കേസു കൊടുത്തതിന് പെണ്‍കുട്ടിയുടെ പിതാവിനെ കള്ളക്കേസില്‍ കുടുക്കുകയും പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്കിടിപ്പിച്ച് രണ്ടുപേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
Keywords: Unnao case, C.B.I, B.J.P M.L.A, Life imprisonment

COMMENTS