ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ അതിവേഗ കോടതി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആ...
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ അതിവേഗ കോടതി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. സംഭവത്തില്‍ അതീവ ദു:ഖമുണ്ടെന്നും പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
23 കാരിയായ യുവതി ബലാത്സംഗ കേസുമായി ബന്ധപ്പെട്ടുള്ള വിചാരണയ്ക്കായി കോടതിയിലേക്ക് പോകുംവഴിയാണ് ആക്രമണത്തിനിരയായത്. ബലാത്സംഗ കേസിലെ പ്രതികള്‍ യുവതിയെ ആക്രമിക്കുകയും വലിച്ചിഴച്ചു കൊണ്ടുപോയി തീകൊളുത്തുകയുമായിരുന്നു.
ശരീരത്തില്‍ 80 ശതമാനത്തില്‍ കൂടുതല്‍ പൊള്ളലേറ്റ യുവതിയെ ആദ്യം ലഖ്‌നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് ഡല്‍ഹിയിലെ സഫ്ദാര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
മരിക്കുന്നതിനു മുന്‍പുതന്നെ യുവതി ആക്രമിച്ച അഞ്ചു പ്രതികളുടെയും പേരുകള്‍ ഉള്‍പ്പടെയുള്ള മൊഴി പൊലീസിനു നല്‍കിയിരുന്നു. വെള്ളിയാഴ്ച രാത്രി 11 മണിക്കു ശേഷം യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു.
Keywords: Unnao, Rape case, Chief minister, Death

COMMENTS