കൊച്ചി: തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഓഫീസര്‍ അറസ്റ്റില്‍. ഈ കേസിലെ പ്രതികളില്‍ ഒരാളായ...
കൊച്ചി: തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഓഫീസര്‍ അറസ്റ്റില്‍. ഈ കേസിലെ പ്രതികളില്‍ ഒരാളായ കസ്റ്റംസ് ഓഫീസര്‍ ബി.രാധാകൃഷ്ണനാണ് അറസ്റ്റിലായത്. കൊച്ചിയിലെ സി.ബി.ഐ ഓഫീസില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്.
ഈ കേസിലെ പ്രതികള്‍ക്കെതിരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ നിര്‍ദ്ദേശപ്രകാരം കരുതല്‍ തടങ്കലിനുള്ള ഉത്തരവ് വന്നിരുന്നു. ഉത്തരവ് വന്നതിനുശേഷം പ്രതികളായ ബി.രാധാകൃഷ്ണനും വിഷ്ണു സോമസുന്ദരവും ഒളിവില്‍ പോയിരുന്നു.
സി.ബി.ഐ അന്വേഷണം ഏറ്റെടുത്ത് രാധാകൃഷ്ണന്റെ വീട്ടില്‍ നോട്ടീസ് പതിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്. കരുതല്‍ തടങ്കലായതിനാല്‍ കുറഞ്ഞത് ഒരു വര്‍ഷത്തേക്ക് രാധാകൃഷ്ണന് പുറത്തിറങ്ങാന്‍ സാധിക്കില്ല. ഈ കേസിലെ മറ്റു പ്രതികള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്നു.
Keywords: Thiruvananthapuram, Airport, Gold smuggling, CBI

COMMENTS