ഹൈദരാബാദ് : തെലുങ്കാനയിൽ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാൽസംഗം ചെയ്തശേഷം ചുട്ടുകൊന്ന കേസിലെ നാലു പ്രതികളെ പൊലീസ് വെടിവെച്ചു കൊന്നു . വ...
ഹൈദരാബാദ് : തെലുങ്കാനയിൽ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാൽസംഗം ചെയ്തശേഷം ചുട്ടുകൊന്ന കേസിലെ നാലു പ്രതികളെ പൊലീസ് വെടിവെച്ചു കൊന്നു .
വനിതാ ഡോക്ടറെ പ്രതികൾ ചേർന്ന് പെട്രോളൊഴിച്ച് തീ വച്ച സ്ഥലത്ത് തന്നെയാണ് ഇവർ കൊല്ലപ്പെട്ടിരിക്കുന്നത്. ഇവിടെ തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോൾ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും അപ്പോഴാണ് വെടിവെച്ചുകൊന്നതെന്നുമാണ് പൊലീസ് ഭാഷ്യം.
ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചിന്ന കേശവലു എന്നിവരാണ് കൊല്ലപ്പെട്ടത് . സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പ്രതികളുടെ ബന്ധുക്കൾ ആരോപിക്കുന്നു.
സൈബറാബാദിലെ നിഷാദ് നഗറിലാണ് വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടത് . വെളുപ്പിന് 3.30ന് ഇവിടേക്ക് തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ പ്രതികൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചുവെന്നും അപ്പോൾ വെടിവെച്ചുകൊന്നു എന്നുമാണ് പോലീസ് പറയുന്നത്.
രാജ്യത്തെ നടുക്കിയ നിർഭയ കേസിനു സമാനമായ സംഭവമാണ് ഹൈദരാബാദിലുണ്ടായത്. രാജ്യവ്യാപകമായ ജനരോഷമണ് ഈ സംഭവത്തിൽ ഉയർന്നത്.

COMMENTS