ഹൈദരാബാദ്: ഇന്ത്യയെ പിടിച്ചുകുലുക്കിയ, ഇരുപത്തിയാറുകാരിയായ മൃഗഡോക്ടറെ കൂട്ടമാനംഭംഗത്തിന് ശേഷം പെട്രോളൊഴിച്ച് ചുട്ടുകൊന്ന സംഭവം അതിവേഗ ...
ഹൈദരാബാദ്: ഇന്ത്യയെ പിടിച്ചുകുലുക്കിയ, ഇരുപത്തിയാറുകാരിയായ മൃഗഡോക്ടറെ കൂട്ടമാനംഭംഗത്തിന് ശേഷം പെട്രോളൊഴിച്ച് ചുട്ടുകൊന്ന സംഭവം അതിവേഗ കോടതിയില്‍ വിചാരണ നടത്തുമെന്ന് തെലലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു വ്യക്തമാക്കി.
രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേസ് സര്‍ക്കാരും പൊലീസും കൈകാര്യം ചെയ്ത രീതിക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ചന്ദ്രശേഖര്‍ റാവു മൗനം വെടിഞ്ഞത്.
കേസന്വേഷണത്തിനെത്തിയ പൊലീസുകാരുടെ നേര്‍ക്ക് രോഷാകുലരായ ജനം ചെരുപ്പുകളും കല്ലും എറിഞ്ഞിരുന്നു. പ്രതിഷേധം അതിരുവിട്ടതോടെയാണ് സര്‍ക്കാര്‍ ഉണര്‍ന്നത്.
യുവതിയെ കൂട്ടമാനഭംഗപ്പെടുത്തുകയും കത്തിക്കുകയും ചെയ്ത പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേസന്വേഷണത്തില്‍ അലംഭാവം കാട്ടിയ മൂന്ന് പൊലീസുദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.
ഡല്‍ഹിയില്‍ 2012ല്‍ പെണ്‍കുട്ടിയെ ബസ്സില്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നതിന് സമാനമായ കൊലപാതകമാണ് തെലങ്കാനയിലും നടന്നത്.
Keywords: Telengana, Rape Case, Crime, Chandrasekhar Rao
COMMENTS