ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍. പൗരത്വ നിയമത്തിനെതിരായുള്ള 61 ഹര്‍ജികളാണ് ഇന്ന് സു...
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍. പൗരത്വ നിയമത്തിനെതിരായുള്ള 61 ഹര്‍ജികളാണ് ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
മുസ്ലിം ലീഗ്, രാജ്യത്തെ ഒട്ടുമിക്ക പ്രതിപക്ഷ പാര്‍ട്ടികള്‍, സന്നദ്ധ സംഘടനകള്‍, സാമൂഹിക പ്രവര്‍ത്തകര്‍, തൃണമൂല്‍ കോണ്‍ഗ്രസ്, അസം ഗണ പരിഷത്ത് തുടങ്ങിയവരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇതില്‍ മുസ്ലിം ലീഗിന്റെ ഹര്‍ജിയാണ് പ്രധാനപ്പെട്ടത്.
പൗരത്വ നിയമം സ്റ്റേ ചെയ്ത ശേഷം വാദം കേള്‍ക്കണമെന്നതാണ് അവരുടെ ആവശ്യം. സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരാകുന്നത്.
ഹര്‍ജികള്‍ പരിഗണിച്ച കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. ജനുവരി രണ്ടാമത്തെ ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണ് കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
കേസ് ജനുവരി 22 ന് കോടതി വീണ്ടും പരിഗണിക്കും. അതേസമയം പൗരത്വ നിയമം സ്റ്റേ ചെയ്യണമെന്നുള്ള ഹര്‍ജിക്കാരുടെ ആവശ്യം സുപ്രീംകോടതി തള്ളി.
Keywords: Supreme court, Citizenship law, Central government, Notice

COMMENTS