ന്യൂഡല്‍ഹി: അക്രമത്തിന്റെയും ഭിന്നിപ്പിന്റെയും സ്രഷ്ടാവാണ് നരേന്ദ്രമോഡിയെന്നും അദ്ദേഹത്തിന്റെ സര്‍ക്കാര്‍ സ്വന്തം ജനത്തിനുനേരെ യുദ്ധം പ...
ന്യൂഡല്‍ഹി: അക്രമത്തിന്റെയും ഭിന്നിപ്പിന്റെയും സ്രഷ്ടാവാണ് നരേന്ദ്രമോഡിയെന്നും അദ്ദേഹത്തിന്റെ സര്‍ക്കാര്‍ സ്വന്തം ജനത്തിനുനേരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി.
പൗരത്വ നിയമ ഭേദഗതിയെത്തുടര്‍ന്ന് രാജ്യത്ത് നടക്കുന്ന അക്രമങ്ങളുടെ പേരിലാണ് മോഡി സര്‍ക്കാരിനെതിരേ സോണിയ ആഞ്ഞടിച്ചത്.
രാജ്യത്ത് ധ്രുവീകരണത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേര്‍ന്നാണെന്നും സോണിയ പ്രസ്താവനയില്‍ പറയുന്നു.
രാജ്യത്ത് അസ്ഥിരതും വര്‍ഗീയ സംഘര്‍ഷവുമുണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാഷ്ട്രീയ താത്പര്യം വെച്ചുകൊണ്ടാണിതെല്ലാമെന്നു വ്യക്തമാണ്.
രാജ്യത്തെ ഭരണഘടന സംരക്ഷിച്ചുകൊണ്ട് സദ് ഭരണത്തിലൂടെ സമാധാനവും സഹവര്‍ത്തിത്വവും നിലനിറുത്തുകയാണ് ഏതൊരു സര്‍ക്കാരിന്റെയും ഉത്തരവാദിത്വം.
ഇവിടെയാകട്ടെ, മോഡി സ്വന്തം ജനത്തിനു മേല്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നു സോണിയ ആരോപിക്കുന്നു.
Keywords: Sonia Gandhi, Narendra Modi, Amit Shah, Citizenship Act
COMMENTS