കോഴിക്കോട്: സിനിമാതാരങ്ങള്‍ക്കെതിരെയുള്ള യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരുടെ പ്രസ്താവന തള്ളി ബി.ജെ.പി സംസ്ഥാന നേതൃത്വം. നവമാ...
പകപോക്കലിന്റെ രാഷ്ട്രീയം ബി.ജെ.പിയുടേതല്ലെന്നും കേന്ദ്രസര്‍ക്കാരില്‍ നിന്ന് അത്തരമൊരു നീക്കം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ താരങ്ങള്‍ പരസ്യമായി പ്രതിഷേധിച്ചതിനെതിരെയായിരുന്നു സന്ദീപ് വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
ഇത്തരത്തില്‍ പ്രതിഷേധിക്കുന്ന താരങ്ങള്‍ പ്രത്യേകിച്ച് നടിമാര്‍ കൃത്യമായി വരുമാന നികുതി അടയ്ക്കുന്നുണ്ടോ എന്ന് ഉറപ്പാക്കണമെന്നും പിന്നീട് ദു:ഖിക്കരുതെന്നുമായിരുന്നു പോസ്റ്റ്. ഇത് വലിയ വിവാദമായതിനു പിന്നാലെയാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടല്‍.
Keywords: Sandeep Warrier, Post, Actors, Citizenship act, B.J.P
COMMENTS