ന്യൂഡല്‍ഹി: റേപ്പ് ഇന്‍ ഇന്ത്യ എന്ന തന്റെ പരാമര്‍ശത്തില്‍ മാപ്പു പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. രാഹുല്‍...
മേക്ക് ഇന്‍ ഇന്ത്യയെക്കുറിച്ച് മോഡി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ നമുക്കു ലഭിക്കുന്നത് ബലാത്സംഗ വാര്‍ത്തകളാണെന്നാണ് താന്‍ പറഞ്ഞതെന്ന് രാഹുല്‍ വ്യക്തമാക്കി. പൗരത്വ ഭേദഗതി ബില്ലിനെതിരെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് മോഡിയുടെയും ബി.ജെ.പിയുടെയും ഈ നാടകമെന്നും അദ്ദേഹം വ്യക്തമാക്കി.
മോദിയും അമിത് ഷായും ചേര്‍ന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ കത്തിക്കുകയാണ്. ഇതിനിടയില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള പ്രതിഷേധത്തിന്റെ പേരില്‍ താന്‍ മാപ്പു പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഉന്നാവോ പീഡനക്കേസിലെ പ്രതിയായ ബി.ജെ.പി. എം.എല്‍.എ ഇരയെ അപകടപ്പെടുത്താന്‍ ശ്രമിച്ചിട്ടുപോലും മോഡി അതേക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും രാജ്യത്തുടനീളം സ്ത്രീകള്‍ക്കെതിരായ ആക്രമണവും സംഘര്‍ഷവുമാണെന്നും അതിനെല്ലാം തിരികൊളുത്തുന്നത് മോഡിയാണെന്നും രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചു.
COMMENTS