ഇസ്‌ലാമബാദ്: പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റും പട്ടാളത്തലവനുമായിരുന്ന പര്‍വേസ് മുഷറഫിനു രാജ്യദ്രോഹ കുറത്തിന് പാക് കോടതി വധശിക്ഷ വിധിച്ചു. ...
ഇസ്‌ലാമബാദ്: പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റും പട്ടാളത്തലവനുമായിരുന്ന പര്‍വേസ് മുഷറഫിനു രാജ്യദ്രോഹ കുറത്തിന് പാക് കോടതി വധശിക്ഷ വിധിച്ചു.
പാകിസ്ഥാനി മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഈ വിവരം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പെഷവാര്‍ ഹൈകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പ്രത്യേക വിചാരണ കോടതിയുടെ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.
മുഷറഫ് ഭരണം കൈയാളിയിരുന്ന 2007 നവംബറില്‍ രാജ്യത്തെ ഭരണഘടന റദ്ദാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതു സംബന്ധിച്ച കേസിലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടത്.
ഈ കേസില്‍ മുഷറഫ് കുറ്റക്കാരനാണെന്നു 2014-ല്‍ തന്നെ പ്രത്യേക കോടതിയുടെ മൂന്നംഗ ബെഞ്ച് വിധിച്ചിരുന്നു. തുടര്‍ന്ന് അറസ്റ്റ് ഭയന്ന് മുഷറഫ് രാജ്യം വിട്ടിരുന്നു.
2016 മുതല്‍ ദുബായിലാണ് കഴിയുന്നത്. ഇടയ്ക്കു പാകിസ്ഥാനിലെത്തിയിരുന്നെങ്കിലും പിന്നീട് ജാമ്യമമെടുത്ത് ചികിത്സയ്ക്കായി ലണ്ടനിലേക്കു പോയി. രാജ്യദ്രോഹക്കേസിലെ തനിക്കെതിരായ വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഷറഫ് നല്‍കിയ ഹര്‍ജിയില്‍ ലാഹോര്‍ ഹൈക്കോടതി തിങ്കളാഴ്ച സര്‍ക്കാരിനു നോട്ടിസ് അയച്ചിരുന്നു.
ഭരണഘടനാ വിരുദ്ധമായാണ് തന്നെ വിചാരണ ചെയ്യുന്നതെന്നായിരുന്നു മുഷറഫ് ഹര്‍ജിയില്‍ ആരോപിച്ചത്.
2007 നവംബര്‍ മൂന്നിനായിരുന്നു മുഷാറഫ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇതാണ് രാജ്യദ്രോഹത്തിനു കാരണമായ മറ്റൊരു കുറ്റം. പ്രധാനമന്ത്രിയുള്‍പ്പടെയുള്ളവരുമായി ആലോചിച്ചാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നാണ് മുഷറഫ് വാദിക്കുന്നത്.
മുന്‍ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതടക്കമുള്ള കേസുകളിലും മുഷാറഫ് വിചാരണ നേരിടുകയാണ്.
മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ കാലത്താണ് പര്‍വേസ് മുഷറഫിനെതിരായ രാജ്യദ്രോഹ കേസ് ആരംഭിച്ചത്. 2013 മുതല്‍ കേസ് പരിഗണനയിലായിരുന്നു. നവാസിനെ മുഷാഫറ് രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിടച്ചിരുന്നു.
Keywords: Pakistan , President Pervez Musharraf, death, treason, military dictator , Constitution , Dubai, Prime Minister , Nawaz Sharif
COMMENTS