കാഞ്ഞങ്ങാട് : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാട് തുടര്‍ച്ചയായ രണ്ടാംതവണയും കിരീട ജേതാക്കളായി. കോഴിക്കോട് രണ്ടാം സ്ഥാനത്തും കണ്ണൂര...
കാഞ്ഞങ്ങാട് : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാട് തുടര്‍ച്ചയായ രണ്ടാംതവണയും കിരീട ജേതാക്കളായി. കോഴിക്കോട് രണ്ടാം സ്ഥാനത്തും കണ്ണൂര്‍ മൂന്നാമതുമെത്തി.
161 പോയിന്റുമായി പാലക്കാട് ആലത്തൂര്‍ ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് സ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാമതെത്തിയത്. അറബിക് കലോത്സവം നാല് ജില്ലകള്‍ ഒന്നാം സ്ഥാനം പങ്കിട്ടു. അടുത്ത കലോത്സവം കൊല്ലത്ത് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് പാലക്കാട് കിരീടം ചൂടിയത്. പാലക്കാടിന്റെ മൂന്നാം കിരീട നേട്ടമാണിത്.
239 ഇനങ്ങളില്‍ നിന്നായി 951 പോയിന്റാണ് പാലക്കാട് നേടിയത്. 949 പോയിന്റുമായി കോഴിക്കോടും കണ്ണൂരും രണ്ടാംസ്ഥാനം പങ്കിടുകയായിരുന്നു.
940 പോയിന്റുമായി തൃശൂരും 909 പോയിന്റുമായി മലപ്പുറവും മൂന്നും നാലും സ്ഥാനങ്ങള്‍ നേടി.
ആലപ്പുഴ മാന്നാര്‍ എന്‍എസ് ബോയ്‌സ് ഹൈസ്‌കൂള്‍ 130 പോയിന്റുമായി രണ്ടാമതും 109 പോയിന്റുമായി ഇടുക്കി കുമാരമംഗലം എംകെഎന്‍എം ഹൈസ്‌കൂള്‍ മൂന്നാമതുമെത്തി.
ഐങ്ങോത്തെ പ്രധാനവേദിയില്‍ സമാപനച്ചടങ്ങ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനായിരുന്നു. മന്ത്രി സി രവീന്ദ്രനാഥ് സമ്മാനങ്ങള്‍ നല്കി.
Keywords: School fest, Kasargod, Kollam, Palakkad, Kerala
COMMENTS