തിരുവനന്തപുരം: കേരളമാകെ പ്രതീക്ഷയോടെ കാത്തിരുന്നിട്ടും പ്രിയതാരം സഞ്ജു സാംസണെ വിരാട് കോലി കളത്തിലിറക്കിയില്ല. കഴിഞ്ഞ മത്സരത്തിലെ ടീം ...
തിരുവനന്തപുരം: കേരളമാകെ പ്രതീക്ഷയോടെ കാത്തിരുന്നിട്ടും പ്രിയതാരം സഞ്ജു സാംസണെ വിരാട് കോലി കളത്തിലിറക്കിയില്ല.
കഴിഞ്ഞ മത്സരത്തിലെ ടീം തന്നെയാണ് ഇക്കുറിയുമെന്നു ടോസിനു ശേഷം കോലി പറഞ്ഞപ്പോള്‍ തന്നെ ആരാധകലോകം നിരാശയിലായി.
Huge cheer around the stadium as a player walks out in training gear.. No, it isn't Virat Kohli. It is Sanju Samson!— Harsha Bhogle (@bhogleharsha) December 8, 2019
കളിക്കു തൊട്ടു മുന്‍പ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെയുടെ ട്വീറ്റും ശ്രദ്ധേയമായിരുന്നു. തിരുവനന്തപുരത്ത് പ്രാക്ടീസ് സെഷന് താരങ്ങളെത്തുമ്പോള്‍ ഒരാള്‍ക്കായിരുന്നു കൈയടിയത്രയും, വിരാട് കോലിക്കല്ല, സഞ്ജു സാംസണ് എന്നായിരുന്നു ട്വീറ്റ്.
സമീപകാലത്തെ മിന്നും പ്രകടനങ്ങള്‍ സഞ്ജുവിനു പ്രതീക്ഷ പകര്‍ന്നിരുന്നു. ഗ്രീന്‍ഫീല്‍ഡില്‍ മികച്ച റെക്കൊഡുമുണ്ട് തിരുവനന്തപുരത്തിന്റെ സ്വന്തം കുട്ടിക്ക്. ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ 48 പന്തില്‍നിന്ന് 91 റണ്‍ നേടിയതും ഈ ഗ്രൗണ്ടിലാണ്.
വിജയ് ഹസാരെ ട്രോഫിയില്‍ ഇരട്ട സെഞ്ചുറി, മുഷ്താഖ് അലി ടൂര്‍ണമെന്റിലെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളും ബംഗ്ലാദേശിനെതിരെയുള്ള ട്വന്റി-20 ടീമിലേക്കുള്ള വഴി തുറന്നെങ്കിലും അന്നും കളത്തിനു പുറത്തായിരുന്നു സ്ഥാനം.
ഇക്കുറി പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പകരക്കാരനായി ഏറ്റവും ഒടുവിലാണ് വിന്‍ഡീസിനെതിരായ ടീമില്‍ സഞ്ജുവിനെ വിളിച്ചത്. ഹൈദരാബാദിലും തിരുവനന്തപുരത്തും ആദ്യ പതിനൊന്നില്‍ ഇടം കൊടുത്തില്ല.
ഗ്രീന്‍ഫീല്‍ഡില്‍ വിജയടീമില്‍ മാറ്റം വരുത്താന്‍ കോലി തയ്യാറായില്ല. റിഷഭ് പന്തും ശിവം ദുബേയും തിരുവനന്തപുരത്തു തിളങ്ങിയതോടെ സഞ്ജുവിന്റെ സാദ്ധ്യതകള്‍ വീണ്ടും മങ്ങുകയാണോ എന്നും സംശയമുയരുന്നു.
Keywords: Sanju Samson, T20, Cricket, Sports, Virat Kohli
COMMENTS