മാങ്കുന്നത്തച്ചനും ആംബ്രോസുമായി മുരളി ഗോപിയുടെയും ഇന്ദ്രജിത്തിന്റെയും അസാധാരണ പ്രകടനം. ഷാജി കൈലാസ് നിര്‍മ്മിച്ച് മാധ്യമപ്രവര്‍ത്തകനായ കി...
മാങ്കുന്നത്തച്ചനും ആംബ്രോസുമായി മുരളി ഗോപിയുടെയും ഇന്ദ്രജിത്തിന്റെയും അസാധാരണ പ്രകടനം. ഷാജി കൈലാസ് നിര്‍മ്മിച്ച് മാധ്യമപ്രവര്‍ത്തകനായ കിരണ്‍ പ്രഭാകരന്‍ സംവിധാനം ചെയ്ത താക്കോലിലാണ് മുരളി ഗോപിയും ഇന്ദ്രജിത്തും വിസ്മയിപ്പിക്കുന്നത്.
ശ്യാമപ്രസാദിന്റെ ഇലക്ട്ര എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ കിരണ്‍ പ്രഭാകരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് താക്കോല്‍. സംവിധായകന്റെ കൈയൊപ്പു പതിഞ്ഞ ചിത്രം ഉദ്വേഗമുണര്‍ത്തുന്ന മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
രണ്‍ജി പണിക്കര്‍, നെടുമുടി വേണു, ലാല്‍, സുധീര്‍ കരമന, സുദേവ് നായര്‍, ഡോ. റോണി ഡേവിഡ്, ഇനിയ എന്നിവര്‍ക്കൊപ്പം ഷാജി കൈലാസിന്റെ മകന്‍ റൂഷിനും അഭിനയിക്കുന്നു. ചിത്രത്തിന്റെ കഥാഗതിയില്‍ നിര്‍ണായകമാകുന്ന കഥാപാത്രത്തെയാണ് രണ്‍ജി പണിക്കര്‍ അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ മേക്കോവറിലാണ് അദ്ദേഹം താക്കോലില്‍ പ്രത്യക്ഷപ്പെടുന്നത്.
റസൂല്‍ പൂക്കുട്ടിയൂടെ ശബ്ദ സംവിധാനം താക്കോലിനെ മികച്ച അനുഭവമാക്കുന്നു. ശബ്ദത്തിനൊപ്പം നിശബ്ദതക്കും പ്രധാന്യം നല്‍കിയുള്ള ശബ്ദ വിന്യാസമാണ് താക്കോലിന്റെ പ്രത്യേകത. എം ജയചന്ദ്രന്‍ ഒരുക്കിയ ഗാനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. മൂന്നു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. കഥയുമായി ഇണങ്ങിച്ചേരുന്ന ഗാനങ്ങളാണ് താക്കോലിലുള്ളത്.
KeyWords: Movie, Thakkol, Murali Gopy, Indrajith

COMMENTS