തിരുവനന്തപുരം: ഏറെ വിവാദമുണ്ടാക്കിയ ദേശീയ ജനസംഖ്യാ കണക്കെുപ്പ് നടപടികള്‍ കേരളത്തില്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പി...
തിരുവനന്തപുരം: ഏറെ വിവാദമുണ്ടാക്കിയ ദേശീയ ജനസംഖ്യാ കണക്കെുപ്പ് നടപടികള്‍ കേരളത്തില്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
പിന്നണിയിലൂടെ ദേശീയ പൗരത്വ രജിസ്റ്റര്‍ കൊണ്ടുവരുന്ന നടപടിയുടെ ഭാഗമാണിതെന്നു വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിണറായി സര്‍ക്കാര്‍ കേന്ദ്ര പൗരത്വ നിയമത്തെ എതിര്‍ക്കുമ്പോള്‍ തന്നെ മോഡിക്കും അമിത് ഷായ്ക്കും വേണ്ടി പൗരത്വ രജിസ്റ്റര്‍ പുതുക്കല്‍ ജോലി ചെയ്യുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെയും മറ്റു സമരക്കാരുടെയും ആക്ഷേപം.
പൊതുഭരണ പ്രിന്‍സിപ്പള്‍ സെക്രട്ടറിയാണ് ദേശീയ ജനസംഖ്യാ കണക്കെുപ്പ് നടപടികള്‍ കേരളത്തില്‍ നിറുത്തിവയ്ക്കാന്‍ ഉത്തരവിട്ടത്. ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) തയ്യാറാക്കുന്നതിന് സഹായകമായവിധം ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) പുതുക്കുന്ന നടപടിയുടെ വലിയൊരളവ് ജോലികള്‍ മാസങ്ങളായി കേരളത്തില്‍ നടക്കുന്നുണ്ടായിരുന്നു. പ്രധാനമായും അദ്ധ്യാപകരാണ് ഈ ജോലികള്‍ ചെയ്തിരുന്നത്.
എന്‍.പി.ആറിനെ കുറിച്ച് ആശങ്ക ഉള്ളതിനാലാണ് സര്‍ക്കാര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സെന്‍സസ് ഓപ്പറേഷന്‍ ഡയറക്ടറെയും കേരള സര്‍ക്കാരിന്റെ നിലപാട് അറിയിച്ചിട്ടുണ്ട്.
ഭരണഘടനാ മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതിനാലും പരമോന്നത നീതിപീഠത്തിന്റെ പരിഗണനയില്‍ ആയതിനാലും ഈ സാഹചര്യത്തില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) തയ്യാറാക്കുന്നതിനുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
പത്തു വര്‍ഷത്തിലൊരിക്കലാണ് കനേഷുമാരിക്ക് (സെന്‍സസ്) നടത്തുന്നത്. ഇതിന് എല്ലാവിധ സഹായ സഹകരണങ്ങളും സംസ്ഥാന സര്‍ക്കാര്‍ എക്കാലത്തും നല്‍കിയിട്ടുണ്ട്.
രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് അനിവാര്യമായ സ്ഥിതിവിവര കണക്കായതിനാല്‍ നിലവിലുള്ള രീതിയില്‍ സെന്‍സസിനോടുള്ള സഹകരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും സംസ്ഥാന സര്‍ക്കാര്‍ വിശദീകരിക്കുന്നു.
കേരളത്തിന്റെ ചുവടുപിടിച്ച് മറ്റു സംസ്ഥാനങ്ങളും ഇത്തരമൊരു നടപടിയിലേക്കു പോയാല്‍ അത് കേന്ദ്രവുമായി മറ്റൊരു ഏറ്റുമുട്ടലിനു കാരണമായി മാറിയേക്കും.
Keywords: Kerala, NPR, Census, Pinarayi Vijayan, Amit Shah, Narendra Modi
COMMENTS