കാസർകോട്: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നി സംസ്ഥാനത്ത് ഈ മാസം 17 ന് ഒരു വിഭാഗം സംഘടനകൾ പ്രഖ്യാപിച്ച ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ക...
കാസർകോട്: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നി സംസ്ഥാനത്ത് ഈ മാസം 17 ന് ഒരു വിഭാഗം സംഘടനകൾ പ്രഖ്യാപിച്ച ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് കാസർകോട് ജില്ലാ പോലീസ് മേധാവി.
രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത് എന്നാണ് വാർത്തകൾ പ്രചരിക്കുന്നത്.
വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, ബി.എസ്.പി തുടങ്ങിയ പാര്‍ട്ടികള്‍ സംയുക്തമായാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്നാണ് വാർത്ത .
എന്നാൽ ഹർത്താലിന് ആഹ്വാനം ചെയ്യുന്നതിന് ഏഴ് ദിവസം മുൻപേ തന്നെ നോട്ടീസ് അധികൃതർക്ക് നൽകണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇത് പാലിക്കാത്തതുകൊണ്ടുതന്നെ ഹർത്താൽ നിയമവിരുദ്ധമാണ് .
ഹർത്താലുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്കു പ്രഖ്യാപിച്ച പാർട്ടികൾ ഉത്തരവാദികൾ ആയിരിക്കുമെന്നും ജില്ലാ പോലീസ് മേധാവിയുടെ അറിയിപ്പിൽ പറയുന്നു.
ചൊവ്വാഴ്ച കാസർകോട്ട് ത്രിതല പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പുകൾ നടക്കുകയാണ്. ഉപതിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് ഹർത്താൽ തടസ്സമുണ്ടാക്കിയാലും നടപടിയെടുക്കുമെന്നും അറിയിപ്പിൽ പറയുന്നു.
Keywords: Harthal, Citizenship bill, December 17
°
COMMENTS