കാഞ്ഞങ്ങാട് : മംഗളൂരുവില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമ പ്രവര്‍ത്തകരെ എട്ടു മണിക്കൂര്‍ തടഞ്ഞുവച്ച ശേഷം കേരള പൊലീസിനു കൈമാറി. ...
കാഞ്ഞങ്ങാട് : മംഗളൂരുവില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമ പ്രവര്‍ത്തകരെ എട്ടു മണിക്കൂര്‍ തടഞ്ഞുവച്ച ശേഷം കേരള പൊലീസിനു കൈമാറി.
പൊലീസ് വാഹനത്തില്‍ കൊണ്ടുവന്ന് തലപ്പാടിയില്‍ വച്ചാണ് കേരള പൊലീസിനു കൈമാറിയത്. പിടിച്ചെടുത്ത കാമറയും മറ്റും തിരികെ നല്കിയിട്ടുണ്ട്.
പത്ത് മലയാളി മാധ്യമ പ്രവര്‍ത്തകരെയാണ് രാവിടെ എട്ടരയ്ക്ക് കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തത്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ മുജീബ് റഹ്മാന്‍, കാമറാമാന്‍ പ്രതീഷ് കപ്പോത്ത്, മീഡിയാ വണ്‍ റിപ്പോര്‍ട്ടര്‍ ഷബീര്‍ ഒമര്‍, കാമറാമാന്‍ അനീഷ്, ന്യൂസ് 24 റിപ്പോര്‍ട്ടര്‍ ആനന്ദ് കൊട്ടില, കാമറമാന്‍ രഞ്ജിത്ത്, ന്യൂസ് 18 കാമറാമാന്‍ സുമേഷ് മൊറാഴ തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്.
വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇവരെ വിട്ടയച്ചത്. മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി പറഞ്ഞു മണിക്കൂറുകള്‍ക്ക് ശേഷമാണ് വിട്ടയച്ചത്.
കസ്റ്റഡിയിലെടുത്ത മാധ്യമ പ്രവര്‍ത്തകരെ വെവ്വേറെ വാഹനങ്ങളിലായി പലസ്ഥലങ്ങളിലേക്കു കൊണ്ടുപോയി. പരസ്പരം കാണാനോ ബന്ധപ്പെടാനോ സംസാരിക്കാനോ സാഹചര്യം നല്‍കിയില്ല. ഫോണുകളും കാമറകളും മൈക്കുമെല്ലാം പൊലീസ് പിടിച്ചെടുത്തിരുന്നു.
Necessary measures must be put in place to ensure the safety of Malayalee journalists who went for reporting in Mangaluru. The State police chief is in touch with the Karnataka police. We strongly condemn the sly methods employed to malign journalists.
— Pinarayi Vijayan (@vijayanpinarayi) December 20, 2019
ഇതിനിടെ, കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് കര്‍ണാടക പൊലീസുമായി ബന്ധപ്പെട്ടു. ഡിജിപിയും ചീഫ് സെക്രട്ടറിയും കര്‍ണാടക ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു.
ഇതിനിടെ കസ്റ്റഡിയിലെടുത്തത് വ്യാജ മാധ്യമ പ്രവര്‍ത്തകരെയാണെന്ന പ്രചരണവും കര്‍ണാടക പൊലീസ് നടത്തി. വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പോലും പൊലീസ് ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു.
കര്‍ണാടകയിലെ ചില മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും കെ സുരേന്ദ്രനെ പോലുള്ള ബിജെപി നേതാക്കളും ഇത് ഏറ്റെടുക്കുകയും ചെയ്തിരുന്നു.
കേരളമെമ്പാടും മാധ്യമപ്രവര്‍ത്തകര്‍ കര്‍ണാടക പൊലീസിന്റെ നടപടിക്കെതിരേ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.
Keywords: NCR, Kerala Journalist, Karnataka Police
COMMENTS