എറണാകുളം സിജെഎം കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു തിരുവനന്തപുരം: നടന് കലാഭവന്‍ മണിയുടെ മരണം കരള്‍ രോഗം നിമിത്തമെന്നും കൊല...
എറണാകുളം സിജെഎം കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം: നടന് കലാഭവന്‍ മണിയുടെ മരണം കരള്‍ രോഗം നിമിത്തമെന്നും കൊലപാതകമല്ലെന്നും കാട്ടി കോടതിയില്‍ സി.ബി.ഐ റിപ്പോര്‍ട്ടു സമര്‍പ്പിച്ചു.തുടര്‍ച്ചയായ മദ്യപാനമാണ് കരള്‍ രോഗത്തിന് കാരണമായത്. മദ്യത്തില്‍ നിന്നുള്ള വിഷാംശമാണ് മണിയുടെ വയറ്റില്‍ കണ്ടതെന്നഉം പോണ്ടിച്ചേരി ജിപ്മെറിലെ വിദഗ്ദ്ധസംഘത്തിന്റെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് സി.ബി.ഐ പറയുന്നു.
35 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് എറണാകുളം സിജെഎം കോടതിയിലാണ് സിബിഐ സമര്‍പ്പിച്ചത്. പ്രമുഖ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സഹായിച്ചിരിക്കുന്നത്.
മണിയുടെ കരള്‍ ദുര്‍ബലമായതോടെ മിഥൈല്‍ ആല്‍ക്കഹോള്‍ ശരീരത്തില്‍ തന്നെ ശേഷിച്ചു. ഇതു കൂടാതെ, ആയുര്‍വേദ ലേഹ്യത്തില്നിന്ന്് കഞ്ചാവിന്റെ അംശവും ശരീരത്തിലെത്തി. വേവിക്കാത്ത പച്ചക്കറി കഴിച്ചതുവഴി ക്ലോര്‍പൈറിഫോസ് ശരീരത്തില്‍ കടന്നു.
മണിയുടെ മരണം ദുരൂഹമാണെന്ന് ബന്ധുക്കള്‍ നിരന്തരം ആരോപിച്ചിരുന്നു. മരണം സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്ന് സഹോദരന് ആര്.എല്‍.വി രാമകൃഷ്ണനും ആവശ്യപ്പെട്ടിരുന്നു.
രാമകൃഷ്ണന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ഈ സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
Keywords: Kalabhavan Mani, Malayalam Movie, Chalakkudy, Lever Cirrhosis
COMMENTS