ന്യൂഡല്‍ഹി: ഓഫറുകള്‍ വാരിയെറിഞ്ഞ് ആളെക്കൂട്ടി ബിഎസ് എന്‍എലിനെ പൂട്ടലിന്റെ വക്കിലെത്തിച്ച ശേഷം, സെല്‍ ഫോണ്‍ കമ്പനികള്‍ നിരക്കുകള്‍ 42 ശത...
ന്യൂഡല്‍ഹി: ഓഫറുകള്‍ വാരിയെറിഞ്ഞ് ആളെക്കൂട്ടി ബിഎസ് എന്‍എലിനെ പൂട്ടലിന്റെ വക്കിലെത്തിച്ച ശേഷം, സെല്‍ ഫോണ്‍ കമ്പനികള്‍ നിരക്കുകള്‍ 42 ശതമാനം വരെ കൂട്ടാന്‍ തീരുമാനിച്ചു. ചൊവ്വാഴ്ച മുതല്‍ കൂട്ടിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.
റിലയന്‍സ് ജിയോ, വൊഡാഫോണ്‍ - ഐഡിയ, എയര്‍ടെല്‍ എന്നീ കമ്പനികളാണ് നിരക്കു കൂട്ടുന്നത്. കോളുകളുടെയും ഡാറ്റാസേവനത്തിന്റെയും നിരക്കുകള്‍ കൂട്ടുകയാണ്.
2,28,84,365 ദിവസങ്ങള്‍ വാലിഡിറ്റിയുള്ള പുതിയ പ്ലാനുകള്‍ കൂട്ടിയ നിരക്കില്‍ അവതരിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്! ഇവര്‍ക്കു പിന്നാലെ മറ്റു കമ്പനികളും വരും ദിവസങ്ങളിലായി നിരക്ക് വര്‍ദ്ധിപ്പിച്ചേക്കും.
50,922 കോടിരൂപയുടെ പാദവാര്‍ഷിക നഷ്ടമുണ്ടെന്നാണ് ബ്രിട്ടീഷ് ടെലികോം കമ്പനിയായ വൊഡാഫോണ്‍ പറയുന്നത്. ഐഡിയ സെല്ലുലാറിനെ ഏറ്റെടുത്തതോടെ നഷ്ടം വന്‍തോതില്‍ കൂടിയെന്നാണ് അവരുടെ പരിദേവനം.
ഡിസംബര്‍ ആറ് മുതലാണ് നിരക്ക് വര്‍ദ്ധനയെന്ന് റിലയന്‍സ് ജിയോ പറയുന്നു. 40 ശതമാനം വരെ വര്‍ദ്ധനയാണ് ജിയോയും പ്രഖ്യാപിച്ചിരിക്കുന്നത്.
തുക ഇത്രയും ഉയര്‍ത്തുമ്പോഴും ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ് വര്‍ദ്ധനയെന്നാണ് റിലയന്‍സിന്റെ വാദം. പുതിയ ഓള്‍ ഇന്‍ വണ്‍ പ്ലാനുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് ജിയോ പറയുന്നത്.
നഷ്ടക്കണക്കുകള്‍ കമ്പനികള്‍ പറയുമ്പോഴും വൊഡാഫോണ്‍ ഇന്ത്യയുടെ 2018ലെ ലാഭം 22531 കോടി രൂപയായിരുന്നുവെന്നു കണക്കുകള്‍ പറയുന്നു. 2,964 കോടി രൂപയായിരുന്നു റിലയന്‍സ് ജിയോയ്ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലാഭം.
In a first mobile tariff hike in past four years, telecom operator Vodafone Idea on Sunday announced new plans under which call and data charges will be dearer for its pre-paid customers by up to 50 per cent from December 3. Besides this, Vodafone Idea will also charge 6 paise per minute for every outgoing call made by customers on to the network of other operators. "Vodafone Idea Limited (VIL), India's leading telecom service provider, today announced new tariffs/plans for its prepaid products and services. New plans will be available across India starting 00:00 hours of 3 December 2019," the company said in a statement.
Keywords: Telecom India, Vodafone Idea, Vodafone Idea Limited, December, GB data, Mobile, SMS , Unlimited, Reliance Jio
COMMENTS