പത്തനംതിട്ട: വന്‍ ഭക്തജന തിരക്കിനെ തുടര്‍ന്ന് ശബരിമലയില്‍ ഇ്‌നും തീര്‍ഥാടകര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തിരക്ക് ന...
പത്തനംതിട്ട: വന്‍ ഭക്തജന തിരക്കിനെ തുടര്‍ന്ന് ശബരിമലയില്‍ ഇ്‌നും തീര്‍ഥാടകര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
തിരക്ക് നിയന്ത്രിക്കുന്നതിനായി തീര്‍ഥാടകരുടെ വാഹനങ്ങള്‍ പത്തനംതിട്ട, ളാഹ, എരുമേലി, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി തടയുന്നുണ്ട്.
ദര്‍ശനം നടത്തിയവരുടെ വാഹനങ്ങള്‍ തിരികെ പോകുന്നതിനനുസരിച്ചാണ് ശബരിമലയിലേക്കും വണ്ടികള്‍ വിടുന്നത്.
മല കയറുന്നതിനും നിയന്ത്രണമുണ്ട്. തീര്‍ഥാടകര്‍ തിരിച്ചിറങ്ങുന്നതിന് അനുസരിച്ചാണ് ഭക്തരെ മലകയറാന്‍ വിടുന്നതും.
മൂന്ന് ലക്ഷം പേരാണ് മൂന്ന് ദിവസത്തിനിടെ ദര്‍ശനം നടത്തിയതെന്നാണ് കരുതുന്നത്.
ദര്‍ശനം നടത്തിയവര്‍ മലയില്‍ തങ്ങാതെ തിരികെ പോകണമെന്നും അധികൃതര്‍ തുടര്‍ച്ചയായി അറിയിപ്പ് നല്‍കുന്നുണ്ട്.
Keywords: Sabarimala, Lord Ayyappa, Pampa
COMMENTS