കൊച്ചി: ലീഡ് നേടിയ ശേഷം ഇഞ്ചുറി ടൈമില്‍ ഗോള്‍ വഴങ്ങി സമനിലനേടി കേരള ബ്ലാസ്റ്റേഴ്‌സ് മാനംകെട്ടു. സ്‌കോര്‍: 2-2. ഇന്ത്യന്‍ സൂപ്പര്‍ ലീഗ...
കൊച്ചി: ലീഡ് നേടിയ ശേഷം ഇഞ്ചുറി ടൈമില്‍ ഗോള്‍ വഴങ്ങി സമനിലനേടി കേരള ബ്ലാസ്റ്റേഴ്‌സ് മാനംകെട്ടു. സ്‌കോര്‍: 2-2.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ പത്തംഗങ്ങളുമായി കളിച്ച എഫ് സി ഗോവയാണ് അവസാന നിമിഷം കേരളത്തെ ഞെട്ടിച്ചത്.
റെനി റോഡ്രിഗസാണ് ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ ഗോവയ്ക്ക് സമനില സമ്മാനിച്ചത്.
മെസ്സി ബൗളിയുടെ ഗോളിലൂടെ രണ്ടാം മിനിറ്റില്‍ തന്നെ് എഫ്.സി. ഗോവയ്‌ക്കെതിരേ കേരള ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടിയത്. അമ്പത്തിയൊന്‍പതാം മിനിറ്റില്‍ മലയാളി താരം പ്രശാന്തിന്റെ ക്രോസില്‍ നിന്ന് മെസ്സി വീണ്ടും സ്‌കോറുയര്‍ത്തി 2-1 എന്ന നിലയിലെത്തി.
ആറു കളികളില്‍ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം സമനിലയാണിത്. അഞ്ച് പോയിന്റുള്ള കേരളം എട്ടാം സ്ഥാനത്താണ്. ഇതുവരെ ഒരൊറ്റ ജയം മാത്രമാണ് കേരളത്തിനു നേടാനായത്. രണ്ടാം ജയത്തിന്റെ സുവര്‍ണാവസരമാണ് ഇന്ന് എറിഞ്ഞുടച്ചത്.
Keywords: Kerala Blasters, Football, Match, FC Goa, ISL
COMMENTS