കൊച്ചി: സിനിമാ ലൊക്കേഷനുകളില്‍ ലഹരിമരുന്ന് പരിശോധന. ലൊക്കേഷനുകളില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് നടപടി. നേ...
കൊച്ചി: സിനിമാ ലൊക്കേഷനുകളില്‍ ലഹരിമരുന്ന് പരിശോധന. ലൊക്കേഷനുകളില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് നടപടി.
നേരത്തെ നിര്‍മ്മാതാക്കളുടെ സംഘടന വാര്‍ത്താ സമ്മേളനത്തില്‍ ലൊക്കേഷനുകളില്‍ വന്‍ തോതില്‍ ലഹരിമരുന്നിന്റെ ഉപയോഗമുണ്ടെന്നും അതിനാല്‍ സൂക്ഷ്മപരിശോധന വേണമെന്നും വ്യക്തമാക്കിയിരുന്നു.
സര്‍ക്കാരിനോടും അവര്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്.
എന്നാല്‍ ആരോപണവുമായി ബന്ധപ്പെട്ടുള്ള തെളിവുകളൊന്നും ലഭിച്ചില്ലെന്നും അതിനാല്‍ തന്നെ ഏതു സിനിമയുടെ ലൊക്കേഷനിലാണ് പരിശോധന നടന്നതെന്ന് വെളിപ്പെടുത്തില്ലെന്നും എക്‌സൈസ് അഡീഷണല്‍ കമ്മീഷണര്‍ അറിയിച്ചു.
Keywords: Film location, Drug use, Excise
COMMENTS