ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഡല്‍ഹിയില്‍ സീലംപൂരില്‍ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് സ്റ്റേഷനു തീയിട്ടു. ഇവിടെ പ്രകടനക്കാര്‍...
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഡല്‍ഹിയില്‍ സീലംപൂരില്‍ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് സ്റ്റേഷനു തീയിട്ടു.
ഇവിടെ പ്രകടനക്കാര്‍ ബസുകള്‍ക്കും വാഹനങ്ങളും കല്ലെറിയുകയും ചെയ്തു. അക്രമം നിയന്ത്രണാതീതമായതോടെ, പൊലീസ് കണ്ണീര് വാതകം പ്രയോഗിക്കുകയും ചെയ്തു.
നിരവധി പേര്‍ക്കു പരിക്കുണ്ടെന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. ജാമിയ മിലിയ യൂണിവേഴ്സിറ്റിയില്‍ പൊലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു ജനം തെരുവിലിറങ്ങിയത്.
ജഫറബാദിലും പ്രതിഷേധം അക്രമാസക്തമായി. ഇവിടെയും കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. ഇവിടെ അക്രമങ്ങളില്‍ രണ്ടു പൊലീസുകാര്‍ക്കും പരിക്കുണ്ട്.
എന്നാല്‍, സമാധാനപരമായി നടന്ന പ്രകടനത്തിനു നേര്‍ക്ക് പൊലീസ് അതിക്രമം നടത്തുകയായിരുന്നുവെന്നു സമരക്കാര്‍ ആരോപിക്കുന്നു.
അക്രമം വ്യാപിക്കുന്നതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ മെട്രോ സ്റ്റേഷനുകള്‍ അടച്ചിടുകയും കനത്ത സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തു.
Keywords: Delhi, Seelampur, Jamia Millia Islamia, Police, Protesters, Gokulpuri, DMRC, Jaffrabad, Maujpur, Babarpur, Metro stations, DTC
COMMENTS