തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ മംഗളൂരുവില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്...
തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ മംഗളൂരുവില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകരെ എട്ടു മണിക്കൂറോളം തടഞ്ഞുവച്ചു പീഡിപ്പിച്ച കര്‍ണാടക പൊലീസിന്റെയും കര്‍ണാടക സര്‍ക്കാറിന്റെയും നടപടിയെ കോണ്‍ഫെഡറേഷന്‍ ഒഫ് ഓണ്‍ലൈന്‍ മീഡിയ (കോം ഇന്ത്യ) അപലപിച്ചു.
ഭരണകൂട ഭീകരതയെ ചെറുത്തുതോല്‍പിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് കോം ഇന്ത്യ പ്രസിഡന്റ് വിന്‍സെന്റ് നെല്ലിക്കുന്നേലും ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുജീബും പ്രസ്താവനയില്‍ പറഞ്ഞു.
മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള ശ്രമമാണ് കര്‍ണാടക പൊലീസും സര്‍ക്കാറും നടത്തുന്നത്. വ്യക്തമായ തിരക്കഥ ഇതിനു പിന്നിലുണ്ടായിരുന്നു. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ വ്യാജ മാധ്യമപ്രവര്‍ത്ത കരായി ചിത്രീകരിച്ച കര്‍ണാടക പൊലീസിന്റെ നടപടി നിന്ദ്യമാണ്. രാജ്യത്തെ ഒരു ഭരണകൂടവും ഇത്തരം വ്യാജ പ്രചാരണം ഇതിനുമുന്‍പ് നടത്തിയിട്ടില്ല.

ഇതുകൊണ്ടൊന്നും മാധ്യമപ്രവര്‍ത്തകരെ തളര്‍ത്താനാവില്ല. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് ശക്തമായ ജനകീയപിന്തുണയുണ്ടെന്നു കാലം തെളിയിച്ചിട്ടുണ്ട്. എല്ലാ കക്ഷികളുടെയും പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും പ്രസ്താവനയില്‍ ഇരുവരും അഭ്യര്‍ത്ഥിച്ചു.
Confederation of Online Media (COM India) slams police atrocities against Kerala journalists in Mangaluru.
Keywords: COM India, Journalists, Media, Mangaluru, Police Firing
Keywords

COMMENTS