...
ട്രൂ വിഷൻ ന്യൂസ് എഡിറ്റർ കെ കെ ശ്രീജിത്താണ് പുതിയ ട്രഷറർ. മുതിർന്ന മാധ്യമ പ്രവർത്തകൻ ആർ ഗോപീകൃഷ്ണനെ രക്ഷാധികാരിയായി നാമനിർദ്ദേശം ചെയ്യാനും തിരുവനന്തപുരത്തു ചേർന്ന യോഗം തീരുമാനിച്ചു.
വൈസ് പ്രസിഡന്റായി സോയിമോൻ മാത്യു (മലയാളി വാർത്ത), ജോയിന്റ് സെക്രട്ടറിമാരായി അജയ് മുത്താന (വൈഗ ന്യൂസ്), കെ ബിജുനു (കേരള ഓൺലൈൻ) എന്നിവരെയും തിരഞ്ഞെടുത്തു.
അൽ അമീൻ (ഇ വാർത്ത), ഷാജൻ സ്കറിയ (മറുനാടൻ മലയാളി), ഷാജി (എക്സ്പ്രസ് കേരള), ബിനു ഫൽഗുനൻ (വൺ ഇന്ത്യ), സാജു കൊമ്പന്‍ (അഴിമുഖം ), സാജ് കുര്യൻ (സൗത്ത് ലൈവ്), വിജേഷ് (ഈസ്റ്റ് കോസ്റ്റ്), കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് ( കെ വാര്‍ത്ത ), കെ ആർ രതീഷ് (ഗ്രാമജ്യോതി) എന്നിവരെ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്കും തിരഞ്ഞെടുത്തു.
വാർത്തകൾ അതിവേഗം ജനങ്ങളിലെത്തിക്കുന്ന ഓൺലൈൻ മാധ്യമ പ്രവർത്തകർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ സംവിധാനം ഏർപ്പെടുത്തണമെന്ന് കേന്ദ്ര - സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.




COMMENTS