ന്യൂഡൽഹി : 105 ദിവസത്തെ ജയിൽ വാസത്തിനുശേഷം കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പി ചിദംബരം ഇന്ന് മോചിതനാകും . കള്ളപ്പണം വെളുപ്പിക്...
ന്യൂഡൽഹി : 105 ദിവസത്തെ ജയിൽ വാസത്തിനുശേഷം കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പി ചിദംബരം ഇന്ന് മോചിതനാകും .
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സുപ്രീംകോടതി ചിദംബരത്തിന് ജാമ്യം അനുവദിച്ചു. എൻഫോഴ്സ്മെൻറ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത് .
ഐ എൻ എക്സ് മീഡിയ കേസിൽ ഓഗസ്റ്റ് 21നാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു .
എന്നാൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ ഇപ്പോഴാണ് ജാമ്യം ലഭിക്കുന്നത്. ജാമ്യം അനുവദിക്കുന്നതിന് എൻഫോഴ്സ്മെൻറ് എതിർത്തു .
കസ്റ്റഡിയിൽ ജയിലിൽ കിടക്കുമ്പോൾ പോലും ചിദംബരം സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു അതിർവാദം
ഇതു സുപ്രീംകോടതി തള്ളിക്കളയുകയായിരുന്നു. രണ്ട് ലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും തുല്യമായ ആൾ ജാമ്യത്തിലുമാണ് ചിദംബരത്തിന് മോചനം അനുവദിച്ചിരിക്കുന്നത്.
വിദേശത്ത് പോകാൻ പാടില്ലെന്നും പാസ്പോർട്ട് വിചാരണക്കോടതിയിൽ കെട്ടിവെക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു.

COMMENTS