ന്യൂഡല്‍ഹി: തീഹാര്‍ ജയില്‍ മോചിതനായതിന്റെ പിറ്റേദിവസം തന്നെ പാര്‍ലമെന്റിലെത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.ചിദംബരം. തുടര്‍ന്ന് അദ്ദേ...
ന്യൂഡല്‍ഹി: തീഹാര്‍ ജയില്‍ മോചിതനായതിന്റെ പിറ്റേദിവസം തന്നെ പാര്‍ലമെന്റിലെത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.ചിദംബരം. തുടര്‍ന്ന് അദ്ദേഹം ഉള്ളി വില വര്‍ദ്ധനയ്‌ക്കെതിരെ പാര്‍ലമെന്റിനു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിലും പങ്കെടുത്തു.
ഐ.എന്‍.എക്‌സ് മീഡിയ പണമിടപാട് കേസില്‍ പെട്ട് 106 ദിവസമായി ചിദംബരം ജയില്‍വാസമനുഭവിക്കുകയായിരുന്നു. തുടര്‍ന്ന് ബുധനാഴ്ചയാണ് സുപ്രീംകോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.
പാസ്‌പോര്‍ട്ട് കണ്ടുകെട്ടിയത് തുടരും, ചോദ്യംചെയ്യലിന് സ്വമേധയാ ഹാജരാകണം, പത്രസമ്മേളനം, പൊതുവേദികളില്‍ കേസുമായി ബന്ധപ്പെട്ട് പ്രസ്താവന എന്നിവ നടത്തരുത്, കേസിലെ കക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നിവയാണ് ജാമ്യ വ്യവസ്ഥകള്‍.
Keywords: B.Chidambaram, INX media case, Congress leader, Bail
COMMENTS