ന്യൂഡല്‍ഹി: അയോദ്ധ്യ കേസിന്റെ പുനപ്പരിശോധനാ ഹര്‍ജിയില്‍ ഹാജരാകുന്നതില്‍ നിന്നും അഭിഭാഷകന്‍ രാജീവ് ധവാനെ ജമിയത് ഉലമ ഇ ഹിന്ദ് ഒഴിവാക്കി. കഴ...
ന്യൂഡല്‍ഹി: അയോദ്ധ്യ കേസിന്റെ പുനപ്പരിശോധനാ ഹര്‍ജിയില്‍ ഹാജരാകുന്നതില്‍ നിന്നും അഭിഭാഷകന്‍ രാജീവ് ധവാനെ ജമിയത് ഉലമ ഇ ഹിന്ദ് ഒഴിവാക്കി. കഴിഞ്ഞ ദിവസമാണ് ജമിയത് ഉലമ ഇ ഹിന്ദ് അയോദ്ധ്യ വിഷയത്തില്‍ പുനപ്പരിശോധന ഹര്‍ജി നല്‍കിയത്.
ജമിയത് ഉലമ ഇ ഹിന്ദിനുവേണ്ടി ഇതുവരെ ഹാജരായിരുന്നത് രാജീവ് ധവാനായിരുന്നു. അദ്ദേഹം തന്നെയാണ് തന്നെ ഒഴിവാക്കിയ കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
സുപ്രീംകോടതി വിധി നീതിപൂര്‍വ്വമുള്ളതായിരുന്നില്ല, നിയമവിരുദ്ധമായ കാര്യങ്ങളെ ന്യായീകരിക്കുന്നതാണ് ഈ വിധിയെന്നും ഹര്‍ജിയില്‍ പറയുന്നു.
പള്ളിപൊളിക്കല്‍, കടന്നുകയറ്റം എന്നിവ തെറ്റാണെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടും ക്ഷേത്രനിര്‍മ്മാണത്തിന് അനുമതി നല്‍കിയത് നിയമവിരുദ്ധ നടപടിക്ക് അനുമതി നല്‍കിയതുപോലെയാണെന്നും ഹര്‍ജിയില്‍ പറയുന്നു.
Keywords: Ayodhya case, Supreme court, Rajeev Dhavan

COMMENTS