ന്യൂഡല്‍ഹി: ഇന്ത്യയിപ്പോള്‍ കടന്നുപോകുന്നത് അസാധാരണമായ സാമ്പത്തിക മാന്ദ്യത്തിലൂടെയാണെന്ന് ബി.ജെ.പി സര്‍ക്കാരിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്...
ന്യൂഡല്‍ഹി: ഇന്ത്യയിപ്പോള്‍ കടന്നുപോകുന്നത് അസാധാരണമായ സാമ്പത്തിക മാന്ദ്യത്തിലൂടെയാണെന്ന് ബി.ജെ.പി സര്‍ക്കാരിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. ഇറക്കുമതി, കയറ്റുമതി നിരക്ക്, വ്യവസായ വളര്‍ച്ച, ഉത്പാദന വളര്‍ച്ചാ നിരക്ക് എന്നിവയാണ് സാമ്പത്തിക വളര്‍ച്ചയുടെ സൂചകങ്ങളെന്നും ഇവയെ മുമ്പത്തെ മാന്ദ്യവുമായി താരതമ്യം ചെയ്താണ് ഇപ്പോഴത്തെ അവസ്ഥ കണക്കാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
2000 - 2002 കാലത്ത് ജി.ഡി.പി നിരക്ക് 4.5 ശതമാനമായിരുന്നിട്ടും ഈ സൂചകങ്ങള്‍ പോസിറ്റീവ് ആയിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ ഈ നിരക്കുകള്‍ താഴ്ന്ന നിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴില്‍ ലഭ്യത, ആളുകളുടെ വരുമാനം, സര്‍ക്കാരിന്റെ വരുമാനം എന്നിവ താരതമ്യേന കുറഞ്ഞിരിക്കുന്നെന്നും ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമാണ് ഇപ്പോഴത്തേതെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Aravind Subramanian, Slowdown, B.J.P government, G.D.P

COMMENTS