പുണെ : കാലാനുസൃതമായി ഇന്ത്യന്‍ ശിക്ഷാ നിയമവും ക്രിമിനല്‍ നടപടി ചട്ടവും ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്ക...
പുണെ : കാലാനുസൃതമായി ഇന്ത്യന്‍ ശിക്ഷാ നിയമവും ക്രിമിനല്‍ നടപടി ചട്ടവും ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.
പുണെയില്‍ ഡിജിപിമാരുടെയും ഐജിമാരുടെയും യോഗത്തില്‍ സംസാരിക്കവേയാണ് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തിന് ഉപകാരപ്രദമാകുന്ന രീതിയില്‍ ചട്ടത്തില്‍ ഭേദഗതി ചെയ്യാന്‍ എന്‍.ഡി.എ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കൊലപാതകവും പീഡനവും പോലുള്ള കേസുകളില്‍ വിചാരണ വേഗത്തിലാക്കുന്ന രീതിയില്‍ ഐ.പി.സിയും സിആര്‍.പി.സിയും ഭേദഗതി ചെയ്യുമെന്ന് ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡിയും നേരത്തേ സൂചിപ്പിച്ചിരുന്നു.
ഇക്കാര്യത്തില്‍ നിര്‍ദേശങ്ങള്‍ നല്കാന്‍ വിവിധ സ്ഥാപനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. പീഡനം പോലെയുള്ള കുറ്റകൃത്യങ്ങളില്‍ നിയമസംവിധാനത്തിലെ പാളിച്ചകള്‍ ചര്‍ച്ചയാകുന്ന വേളയിലാണ് അമിത് ഷായുടെ പ്രഖ്യാപനം.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല എന്നിവര്‍ മൂന്നു ദിവസത്തെ യോഗത്തില്‍ സംബന്ധിച്ചിരുന്നു.
Keywords; India, Cr PC, IPC, Amit Shah, Police
COMMENTS