തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ്സിന്റെ ചില്ല് തകര്‍ത്ത നിലയില്‍ തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വെല്‍ഫയര്‍ പാര്‍...
- തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ്സിന്റെ ചില്ല് തകര്‍ത്ത നിലയില്‍
തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വെല്‍ഫയര്‍ പാര്‍ട്ടി,എസ്.ഡി.പി.ഐ.ബി.എസ്.പി, മൈനോറിറ്റി റൈറ്റ്‌സ് വാച്ച് തുടങ്ങിയ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം.
കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെയാണ് ഏറ്റവുമധികം അക്രമം നടന്നിരിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കല്ലേറും അക്രമവും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
അക്രമങ്ങളുമായി ബന്ധപ്പെട്ട് നൂറിലധികം അധികംപേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. അക്രമം തുടരുന്നതിനിടയിലും മിക്കവാറും എല്ലാ ഡജില്ലകളിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.
- മലപ്പുറത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ പ്രകടനം
* മലപ്പുറം ജില്ലയിലെ തിരൂരില്‍ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചവര്‍ പൊലീസ് കസ്റ്റഡിയില്‍.
* മലപ്പുറത്ത് സ്വകാര്യ ബസുകള്‍ സര്‍വീസ് ആരംഭിച്ചെങ്കിലും പിന്നീട് നിറുത്തിവച്ചു.
* കോഴിക്കോട്ട് കടകള്‍ അടപ്പിക്കാനും വാഹനങ്ങള്‍ തടയാനും ശ്രമിച്ചതിന് രണ്ടു പേര്‍ കസ്റ്റഡിയില്‍.
* തിരുവനന്തപുരം- മൂന്നാര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന മിന്നല്‍ ബസിനു നേരെ മൂന്നാറില്‍ കല്ലേറ്.
* മട്ടന്നൂര്‍ നരയമ്പാറയിലും ഹര്‍ത്താല്‍ അനുകൂലികള്‍ ബസ് തടഞ്ഞു.
* ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തൊടുപുഴയ്ക്ക് പോയ സൂപ്പര്‍ ഫാസ്റ്റ് ബസ് തടഞ്ഞ് താക്കോലാണ് ഊരിക്കൊണ്ടുപോയി.
* വയനാട്ടില്‍ വെളളുണ്ട മംഗലശ്ശേരിയില്‍ കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലേറ്. ബസ്സിന്റെ ചില്ല് തകര്‍ന്നു. ആര്‍ക്കും പരുക്കില്ല. അക്രമികളെ കണ്ടെത്തിയിട്ടില്ല .
* പുല്‍പ്പള്ളിയില്‍ മുന്‍കരുതലിന്റെ ഭാഗമായി നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ് കസ്റ്റഡിയിലെടുത്തു.
* തിരുവനന്തപുരത്ത് പേരൂര്‍ക്കട യൂണിറ്റിലെ ആര്‍ആര്‍ഇ 999 നമ്പര്‍ ബസ്സിന്റെ ഗ്ലാസ് എട്ടാം കല്ലില്‍വച്ച് ഹര്‍ത്താല്‍ അനുകൂലികള്‍ എറിഞ്ഞുപൊട്ടിച്ചു.
* പാലക്കാട് കെഎസ്ആര്‍ടിസി ബസ്സ് സ്റ്റാന്‍ഡിന് മുന്നില്‍ റോഡ് ഉപരോധിച്ച 25 ഹര്‍ത്തലനുകൂലികളെ കസ്റ്റഡിയിലെടുത്തു.
* വാളയാറില്‍ തമിഴ്‌നാട് ബസ്സിന് നേരെ കല്ലേറ്.
* തിരുവനന്തപുരം സിറ്റിയില്‍ നിന്നും പൂന്തുറ പെരുമാതുറ ഭാഗത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ ഹര്‍ത്താലനുകൂലികള്‍ തടഞ്ഞു. നെടുമങ്ങാടും കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി.
* നെടുമങ്ങാട് നിന്നു തിരുവനന്തപുരത്തേയ്ക്കു പോകുകയായിരുന്ന പേരൂര്‍ക്കട ഡിപ്പോയിലെ ബസിനു നേരെ അഴിക്കോട് വളവെട്ടിയില്‍ വച്ചു കല്ലേറുണ്ടായി. ബസിന്റെ ചില്ലുകള്‍ തകര്‍ന്നു.
Keywords: KSRTC, Hartal, CAB, India
COMMENTS