കൊല്ലം: കടയ്ക്കലില്‍ വാഹനപരിശോധനയ്ക്കിടെ നിര്‍ത്താത പോയ ബൈക്കുകാരനെ പൊലീസുകാരന്‍ എറിഞ്ഞുവീഴ്ത്തി. ലാത്തികൊണ്ടുള്ള ഏറുകൊണ്ട് നിയന്ത്രണംവിട...
കൊല്ലം: കടയ്ക്കലില്‍ വാഹനപരിശോധനയ്ക്കിടെ നിര്‍ത്താത പോയ ബൈക്കുകാരനെ പൊലീസുകാരന്‍ എറിഞ്ഞുവീഴ്ത്തി. ലാത്തികൊണ്ടുള്ള ഏറുകൊണ്ട് നിയന്ത്രണംവിട്ട ബൈക്ക് എതിര്‍ദിശയില്‍ വന്ന ഇന്നോവ കാറില്‍ ഇടിച്ചുമറിഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
സംഭവത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ സിദ്ദിഖിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ലാത്തിയെറിഞ്ഞ പൊലീസുകാരന്‍ ചന്ദ്രമോഹനെ അന്വേഷണവിധേയമായി കൊല്ലം റൂറല്‍ എസ്.പി സസ്‌പെന്‍ഡ് ചെയ്തു.
വാഹനങ്ങളെ പിന്തുടര്‍ന്ന് പിടിക്കരുതെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കടയ്ക്കല്‍ സ്‌റ്റേഷനില്‍ വച്ച് ചര്‍ച്ചകള്‍ നടത്താമെന്ന ഉന്നതരുടെ ഉറപ്പിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായത്.
Keywords: Kollam, Vehicle checking, Police, Suspension

COMMENTS