തിരുവനന്തപുരം: തിരുവനന്തപുരത്ത് മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ ചേംബറില്‍ പൂട്ടിയിട്ടു. വഞ്ചിയൂര്‍ കോടതിയിലാണ് സംഭവം നടന്നത്. ഒരു വാഹനാപ...
ഒരു വാഹനാപകട കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണ് നടപടി. ബാര്‍ അസോസിയേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ അഭിഭാഷകര്‍ മജിസ്‌ട്രേറ്റ് ദീപ മോഹനെ പൂട്ടിയിടുകയായിരുന്നു.
പ്രതിയുടെ ജാമ്യം നിഷേധിക്കാന്‍ മജിസ്‌ട്രേറ്റിന് അധികാരമില്ലെന്നുള്ള വാദം ഉന്നയിച്ചാണ് ഇവരെ പൂട്ടിയിട്ടത്. പിന്നീട് മജിസ്‌ട്രേറ്റ് അറിയിച്ചതനുസരിച്ച് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എത്തി ഇവരെ മോചിപ്പിക്കുകയായിരുന്നു.
കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് അപകടം പറ്റിയ ഒരു സ്ത്രീയുടെ പരാതിയെ തുടര്‍ന്നാണ് ജാമ്യം റദ്ദാക്കിയത്. ബസിന്റെ ഡ്രൈവര്‍ കോടതിയില്‍ ഹാജരാകരുത് എന്നു തന്നെ ഭീഷണിപ്പെടുത്തിയതായി അവര്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിയായ ഡ്രൈവറുടെ ജാമ്യം മജിസ്‌ട്രേറ്റ് റദ്ദു ചെയ്തത്.
Keywords: Court, Thiruvananthapuram, Lock, Magistrate
COMMENTS