സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വാളയാറില്‍ നിരന്തര പീഡനത്തിനിരയായ സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ജുഡി...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വാളയാറില്‍ നിരന്തര പീഡനത്തിനിരയായ സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.
മുന്‍ ജില്ലാ ജഡ്ജി എസ് ഹനീഫ കേസ് അന്വേഷിക്കും. മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനം. സംഭവത്തില്‍ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകള്‍ കമ്മിഷന്‍ അന്വേഷിക്കും.
ഇതേസമയം, വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ടതിനെതിരെ സര്‍ക്കാര്‍ ഫയല്‍ ചെയ്ത അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തു.
സഹോദരിമാര്‍ മരിച്ച കേസില്‍ പോക്സോ കോടതി വിചാരണ നടത്തി വെറുതെ വിട്ട മൂന്നു പ്രതികള്‍ക്കും നോട്ടീസ് അയയ്ക്കാനും ഹൈക്കോടതി തീരുമാനിച്ചു.
പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
2017 ജനുവരി 13നാണ് മൂത്ത കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പിന്നാലെ അതേ വര്‍ഷം മാര്‍ച്ച് 4ന് ഇളയ കുട്ടിയേയും മരിച്ച നിലയില്‍ കണ്ടെത്തി.
പ്രതികളുടെ പീഡനം സഹിക്കാവാതെയായിരുന്നു കുട്ടികള്‍ ജീവനൊടുക്കിയെന്നാണ് കേസ്. അതല്ല, ഇരുവരെയും കൊന്നു കെട്ടിത്തൂക്കിയതാണെന്നും സംശയമുണ്ട്.
Keywords: Valayar Case, Judicial Enquiry
COMMENTS