മുംബയ് : തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനിന്ന ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാന്‍ സമ്മതിച്ചു...
മുംബയ് : തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനിന്ന ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാന്‍ സമ്മതിച്ചു. അദ്ദേഹത്തിന്റെ മുഖ്യമന്ത്രിപദം എന്‍സിപിയും കോണ്‍ഗ്രസും അംഗീകരിക്കുക കൂടി ചെയ്തതോടെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കുകയാണ്.
കോണ്‍ഗ്രസ് - ശിവസേന - എന്‍.സി.പി നേതാക്കളുടെ യോഗം വൈകുന്നേരം ചേര്‍ന്നാണ് ഉദ്ധവിനെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. ഉദ്ധവ് താക്കറെയുടെ പേര് എല്ലാ കക്ഷികളും നിര്‍ദ്ദേശിക്കുകയായിരുന്നു.
ഇതു സംബന്ധിച്ച പ്രഖ്യാപനം നാളെ വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടാകുമെന്ന് യോഗത്തിനു ശേഷം എന്‍.സി.പി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞു.
നാളെയും ചര്‍ച്ചയുണ്ട്. അതിനു ശേഷമായിരിക്കും ഗവര്‍ണറെ കാണേണ്ട സമയം തീരുമാനിക്കുക. പൊതു മിനിമം പരിപാടിയുടെ കാര്യത്തിലും അധികാര സ്ഥാനങ്ങള്‍ എങ്ങനെ പങ്കിടണമെന്നും തീരുമാനമായിട്ടുണ്ട്.യ
എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി വേണുഗോപാല്‍, അവിനാഷ് പാണ്ഡെ, ബാലാസാഹെബ് തൊറാട്ട്, പൃഥ്വിരാജ് ചവാന്‍, ശിവസേനാ നേതാക്കളായ ഏക്നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായി, സഞ്ജയ് റാവത്ത്, എന്‍.സി.പി നേതാക്കളായ പ്രഫുല്‍ പട്ടേല്‍, ജയന്ത് പാട്ടീല്‍, അജിത് പവാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചിട്ട് ഒരു മാസമാകുന്നു. 105 സീറ്റ് നേടിയ ബി.ജെ.പിയും 56 സീറ്റ് ലഭിച്ച ശിവസേനയും തമ്മില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തര്‍ക്കമായതോടെയാണ് സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്കു നീങ്ങിയത്.
ബിജെപിയെ സംബന്ധിച്ചു കനത്ത ക്ഷീണമാണ് മഹാരാഷ്ട്രയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഭരിക്കാനാവാതെ പോകുന്നത്. എന്നാല്‍, സഖ്യ സര്‍ക്കാര്‍ അധികം നീളില്ലെന്നും ഉപതിരഞ്ഞെടുപ്പ് വൈകാതെ വരുമെന്നുമുള്ള പ്രതീക്ഷയിലാണ് ബിജെപി. മാത്രമല്ല, കേന്ദ്രത്തിലെ അധികാരം വച്ച് മഹാരാഷ്ട്ര സര്‍ക്കാരിനെ ഞെരിച്ചുടയ്ക്കാനും ബിജെപി ശ്രമിച്ചേക്കും.
The NCP and the Congress said on Friday their smaller allies have backed the idea of forming a government in Maharashtra with the Shiv Sena to keep its estranged ally BJP out of power in the state. Congress and NCP representatives on Friday held a meeting with their pre-poll allies here, which was attended by leaders of the Samajwadi Party, the RPI (Kawade faction), the RPI (Kharat faction), Raju Shetti-led Swabhimani Paksha, the Peasants and Workers' Party (PWP), the CPI(M), the Janata Dal and others.
Keywords: NCP, Congress, Maharashtra , Shiv Sena, BJP , RPI (Kawade faction), Raju Shetti, Swabhimani Paksha, Peasants and Workers' Party (PWP), CPI(M), Janata Dal, Udhav Thakarey
COMMENTS