മുംബയ് : ആഴ്ചകള്‍ നീണ്ട ഉപജാപങ്ങള്‍ക്ക് അറുതിവരുത്തിക്കൊണ്ട് മഹാരാഷ്ട്രയില്‍ ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി അധികാര...
മുംബയ് : ആഴ്ചകള്‍ നീണ്ട ഉപജാപങ്ങള്‍ക്ക് അറുതിവരുത്തിക്കൊണ്ട് മഹാരാഷ്ട്രയില്‍ ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി അധികാരമേറ്റു.
ശിവജി പാര്‍ക്കില്‍ പതിനായിരങ്ങളെ സാക്ഷിനിറുത്തിയായിരുന്നു സത്യപ്രതിജ്ഞ. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്നായി ആറ് മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു.
കോണ്‍ഗ്രസ് പിസിസി പ്രസിഡന്റ് ബാലാസാഹെബ് തൊറാട്ട്, നിതിന്‍ റാവത്ത് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. ജയന്ത് പാട്ടീല്‍, ഛഗന്‍ ഭുജ്ബല്‍ എന്നിവരാണ് എന്‍സിപിയില്‍ നിന്ന് സത്യപ്രതിജ്ഞ ചെയ്തത്. ഏക്‌നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായി എന്നിവരാണ് ശിവസേനയില്‍ നിന്ന് സത്യപ്രതിജ്ഞ ചെയ്തത്.
കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, അശോക് ചവാന്‍, എന്‍.സി.പി നേതാക്കളായ ശരദ് പവാര്‍, സുപ്രിയ സുലെ, പ്രഫുല്‍ പട്ടേല്‍, ശിവസേന നേതാക്കളായ സഞ്ജയ് റാവത്ത്, വിനായക് റാവത്ത്, എം.എന്‍.എസ് നേതാവ് രാജ് താക്കറെ എന്നിവര്‍ സന്നിഹിതരായിരുന്നു.
സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്, മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മകന്‍ ആനന്ദ് അംബാനി, ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍, ടി.ആര്‍.ബാലു, ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെ, മകന്‍ ആദിത്യ താക്കറെ, രാജ് താക്കറെ എന്നിവരും സത്യപ്രതിജ്ഞ ചടങ്ങിനു സാക്ഷ്യം വഹിക്കാനെത്തി.
മഹാസഖ്യത്തിന്റെ സംയുക്തയോഗത്തില്‍ ഉദ്ധവ് താക്കറെയുടെ പേര് മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിച്ചത് എന്‍.സി.പി നിയമസഭാകക്ഷി നേതാവ് ജയന്ത് പാട്ടീലാണ്. കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് ബാലാസാഹെബ് തോറാട്ട് പിന്താങ്ങി.
മഹാരാഷ്ട്രയുടെ 18ാമത് മുഖ്യമന്ത്രിയാണ് ഉദ്ധവ് താക്കറെ. ശിവാജി പാര്‍ക്കില്‍ ബാല്‍ താക്കറെയുടെ ശവകുടീരത്തെ സാക്ഷിയാക്കിയായിരുന്നു മകന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. താക്കറെ കുടുംബത്തില്‍ നിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രിയാണ് ഉദ്ധവ്.
Keywords: Udhav Thackarey, Bal Thackarey, Shiv Sena, NCP, Congress
COMMENTS