തിരുവനന്തപുരം: മാവോയിസ്റ്റുകളുടെ ലഘുലേഖ കൈവശം വച്ചുവെന്ന പേരില്‍ കോഴിക്കോട്ട് രണ്ടു വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്ത് യു.എ.പി.എ ചുമത്തിയ...
തിരുവനന്തപുരം: മാവോയിസ്റ്റുകളുടെ ലഘുലേഖ കൈവശം വച്ചുവെന്ന പേരില്‍ കോഴിക്കോട്ട് രണ്ടു വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്ത് യു.എ.പി.എ ചുമത്തിയത് തെറ്റായ നടപടിയാണെന്നു സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്.
ഇതോടെ, പാര്‍ട്ടിയും സര്‍ക്കാരും രണ്ടു വഴിയിലാണെന്നു വ്യക്തമായിരിക്കുകയാണ്. യുവാക്കള്‍ക്കെതിരെ യു.എ.പി.എ വകുപ്പ് ചുമത്തരുതായിരുന്നുവെന്ന നിലപാടാണ് സി.പി.എമ്മിനുള്ളതെന്നും പ്രസ്താവനയില്‍ പറയുന്നു.ഇതേസമയം, പ്രസ്താവന സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനും ശ്രമിക്കുന്നുണ്ട്. യു.എ.പി.എ ചുമത്തിയ വിഷയം ഇടതു സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള പ്രചാരണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതാണെന്ന് പ്രസ്താവനയില്‍ പറയുന്നു.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. എല്‍.ഡി.എഫ് ഭരണത്തില്‍ ഒരു നിരപരാധിക്കും നേരെ യു.എ.പി.എ ചുമത്തുമെന്ന് കരുതാനാവില്ല. അത്തരമൊരു സമീപനമാണ്
ഈ വിഷയത്തിലും എല്‍.ഡി.എഫ് സര്‍ക്കാരില്‍ നിന്നു പ്രതീക്ഷിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇക്കാര്യത്തില്‍ പൊലീസ് പറയുന്ന ചില കാരണങ്ങളുമുണ്ട്. അവരുടെ മേല്‍ യുഎപിഎ ചുമത്തിയിട്ടുണ്ട്. അതിലൊരാളുടെ മാതാപിതാക്കള്‍ എന്നെ വന്നുകണ്ടപ്പോള്‍ സംഭവം എന്താണെന്ന് പരിശോധിക്കട്ടെ എന്ന് മറുപടി പറഞ്ഞെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പൊലീസ് ചാര്‍ജ് ചെയ്ത ഉടനെ യുഎപിഎ പ്രാബല്യത്തില്‍ വരില്ല. സര്‍ക്കാരിന് പരിശോധന നടത്തണം. കൂടാതെ, ജസ്റ്റിസ് ഗോപിനാഥന്‍ ചെയര്‍മാനായ കമ്മിഷന്റെ പരിശോധനയും നടക്കണം. ഇതെല്ലാം കഴിഞ്ഞു മാത്രമേ യുഎപിഎ ചുമത്താനാവൂ എന്നും പിണറായി പറഞ്ഞു. പരിശോധനയ്ക്ക് ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
യുഎപിഎ രാജ്യത്തു നടപ്പാക്കരുതെന്നു നേരത്തെ മുതല്‍ തന്നെ ഇടതുപക്ഷവും കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍, അടുത്തിടെ ഇക്കാര്യത്തില്‍ പാര്‍ലമെന്റില്‍ ഭേദഗതി കൊണ്ടുവന്നപ്പോള്‍ ബിജെപിക്കൊപ്പം കോണ്‍ഗ്രസും അതിനെ അനുകൂലിച്ചു.
ഇടതു മുന്നണിക്കോ കേരള സര്‍ക്കാരിനോ അത്തരമൊരു നിയമം നിലനില്‍ക്കുന്നതിനോട് യോജിപ്പില്ലെന്നും പിണറായി വ്യക്തമാക്കി.
Keywords: Kerala, UAPA, Pinarayi Vijayan
COMMENTS