കൊച്ചി: ശബരിമലയിൽ പോകുന്നതിന് കൊച്ചിയിൽ എത്തിയ തൃപ്തി ദേശായിക്കും സംഘത്തിനുമെതിരേ കടുത്ത പ്രതിഷേധം. സംഘത്തോടൊപ്പം കൂടിയ, കഴിഞ്ഞ തവണ ദർശ...
കൊച്ചി: ശബരിമലയിൽ പോകുന്നതിന് കൊച്ചിയിൽ എത്തിയ തൃപ്തി ദേശായിക്കും സംഘത്തിനുമെതിരേ കടുത്ത പ്രതിഷേധം. സംഘത്തോടൊപ്പം കൂടിയ, കഴിഞ്ഞ തവണ ദർശനം നടത്തി വാർത്തകളിൽ ഇടം പിടിച്ച ബിന്ദു അമ്മിണിക്കു നേരേ മുളകുപൊടി സ്പ്രേ ചെയ്യുകയും ചെയ്തു.
നെടുമ്പാശേരിയിൽ വെളുപ്പിന് വിമാനമിറങ്ങിയ തൃപ് തിയും കൂട്ടരും നേരേ ശബരിമലയ്ക്കു പോകാനായിരുന്നു പദ്ധതി.
പിന്നീട് ഈ പ്ലാൻ മാറ്റി കൊച്ചി കമ്മിഷണർ ഓഫീസിലെത്തി സുരക്ഷ ആവശ്യപ്പെട്ടു. ഇവർ എത്തിയ വിവരം അറിഞ്ഞതോടെ ബിജെപി പ്രവർത്തകർ കമ്മിഷണർ ഓഫീസിനു മുന്നിൽ തടിച്ചുകൂടി.
കാറിൽ നിന്ന് ഏതോ ഫയൽ എടുക്കാനായി പുറത്തിറങ്ങിയപ്പോഴാണ് ബിന്ദു അമ്മിണിക്കു നേരേ പ്രതിഷേധമുണ്ടായതും മുളകുപൊടി സ്പ്രേ ചെയ്തതും.
ബിന്ദുവിനെ ആശുപത്രിയിലേക്കു മാറ്റി. മുളകുപൊടി സ്പ്രേ ചെയ്തയാളെ പൊലീസ് പിടികൂടി.
ശബരിമലയിൽ കയറാനാവില്ലെന്നു സർക്കാർ എഴുതിത്തന്നാൽ തിരികെ പോകാമെന്ന നിലപാടിലാണ് തൃപ്തി ദേശായി.
കഴിഞ്ഞ തവണ ശബരിമലയിൽ പോകാൻ എത്തിയ തൃപ്തിയേയും കൂട്ടരെയും വിമാനത്താവളത്തിനു പുറത്തിറങ്ങാൻ പോലും പ്രതിഷേധക്കാർ അനുവദിച്ചിരുന്നില്ല.
Keywords: Sabarimala, Lord Ayyappa
COMMENTS