ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. കേസിലെ കക്ഷികള്‍ക്ക് ജമ്മുകശ്മീരിലെ സാഹചര്യങ്ങള...
ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. കേസിലെ കക്ഷികള്‍ക്ക് ജമ്മുകശ്മീരിലെ സാഹചര്യങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് എന്തുകൊണ്ട് നല്‍കിയില്ലെന്ന് കോടതി ചോദിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയോടായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.
കേസുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം വേണമെന്ന് കോടതി പറഞ്ഞു. അതേസമയം ജമ്മു കശ്മീരിലെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂവെന്നും കരുതല്‍ തടങ്കല്‍ കേസുകളൊന്നും പരിഗണിക്കില്ലെന്നും ജസ്റ്റിസ് രമണ വ്യക്തമാക്കി.
കേസിലെ കക്ഷികള്‍ വളരെ വിശദമായാണ് വാദങ്ങള്‍ നടത്തിയതെങ്കിലും
അതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്നും കോടതി വ്യക്തമാക്കി. ഈ കേസില്‍ കേന്ദ്രം ഗൗരവം കാട്ടുന്നില്ല എന്ന തോന്നല്‍ ഉണ്ടാക്കരുതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
Keywords: Supreme court, Central government, Jammu Kasmir

COMMENTS