ന്യൂഡല്‍ഹി: സുപ്രീംകോടതി വിധി പറയാതെ മാറ്റിവച്ചിരുന്ന സുപ്രധാന വിധികളെല്ലാം അടുത്ത ആഴ്ച തന്നെ ഉണ്ടാകുമെന്ന് സൂചന. അയോദ്ധ്യ, ശബരിമല, റഫാല്...
ന്യൂഡല്‍ഹി: സുപ്രീംകോടതി വിധി പറയാതെ മാറ്റിവച്ചിരുന്ന സുപ്രധാന വിധികളെല്ലാം അടുത്ത ആഴ്ച തന്നെ ഉണ്ടാകുമെന്ന് സൂചന. അയോദ്ധ്യ, ശബരിമല, റഫാല്‍ തുടങ്ങിയ സുപ്രധാന കേസുകളുടെ വിധിയാണ് വരാനിരിക്കുന്നത്. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്നതിനാലാണ് അടുത്ത ആഴ്ച തന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നത്.
അടുത്ത ആഴ്ച ആദ്യത്തെ രണ്ടു ദിവസം കോടതി അവധിയായതിനാല്‍ ബുധന്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളിലാണ് വിധി പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.
നവംബര്‍ 15 വെള്ളിയാഴ്ചയാണ് ചീഫ് ജസ്റ്റീസിന്റെ അവസാന പ്രവൃത്തി ദിവസം. ശബരിമലയില്‍ അടുത്ത മണ്ഡലകാലം തുടങ്ങാന്‍ പോകുന്ന ഈ അവസരത്തില്‍ വരുന്ന വിധി ഏറെ നിര്‍ണ്ണായകമാണ്.
ശബരിമലയിലെ യുവതീ പ്രവേശനം, റഫാല്‍ കേസ് തുടങ്ങിയ കേസുകളുടെ പുന:പരിശോധനാ ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റിവച്ചിട്ട് മാസങ്ങളായി. ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഈ കേസുകളുടെ വാദം കേട്ടത്.
Keywords: Supreme court, Sabarimala, Order

COMMENTS