ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തിന് മാത്രമായി പ്രത്യേക നിയമം വേണമെന്ന് സുപ്രീംകോടതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്...
ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തിന് മാത്രമായി പ്രത്യേക നിയമം വേണമെന്ന് സുപ്രീംകോടതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളുടെയും ഭരണം ഏകീകരിക്കാന്‍ പ്രത്യേക ബോര്‍ഡ് കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പന്തളം രാജകുടുംബം സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.
ശബരിമലയിലേക്കായി പ്രത്യേക നിയമം നിര്‍മ്മിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതിനായുള്ള നിയമത്തിന്റെ കരട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ ഭരണസമിതിയുടെ മൂന്നിലൊന്ന് വനിതകള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്.
എന്നാല്‍ വാദം കേട്ട ജസ്റ്റീസ് രമണ ശബരിമലയെ മറ്റ് ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യരുതെന്നും ഏഴംഗ ബെഞ്ചിന്റെ തീരുമാനം യുവതീ പ്രവേശത്തിന് എതിരാണെങ്കില്‍ വനിതകള്‍ക്ക് എങ്ങനെ ശബരിമലയില്‍ പ്രവേശിക്കാനാകുമെന്നും ചോദിച്ചു. അതിനാല്‍ ശബരിമലയ്ക്ക് മാത്രമായി പ്രത്യേക നിയമം വേണമെന്ന് കോടതി വ്യക്തമാക്കി.
Keywords: Supreme court, Sabarimala, Government, ladies entry

COMMENTS