അഭിനന്ദ് ന്യൂഡല്‍ഹി : മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള നീക്കങ്ങള്‍ എങ്ങുമെത്താതെ നില്‍ക്കെ ബിജെപിയെ വെട്ടിലാക്കാന്‍ പുതിയ തന്...
അഭിനന്ദ്
ന്യൂഡല്‍ഹി : മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള നീക്കങ്ങള്‍ എങ്ങുമെത്താതെ നില്‍ക്കെ ബിജെപിയെ വെട്ടിലാക്കാന്‍ പുതിയ തന്ത്രവുമായി ശിവസേന. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാന്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയോട് ആവശ്യപ്പെടാനാണ് ശിവസേനാ നീക്കം.
കോഷിയാരിയെ കൂടി സമ്മര്‍ദ്ദത്തിലാക്കുന്നതാണ് ഈ തന്ത്രം. ശിവസേനാ നേതാക്കളായ സഞ്ജയ് റാവത്തും രാംദാസ് കദമും ഗവര്‍ണര്‍ ഭഗത് സിങ് കോഷിയായുമായി ഒരുവട്ടം കൂടിക്കാഴ്ച നടത്തി.ഇതിനിടെ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഡല്‍ഹിയിലെത്തി ബിജെപി ദേശീയ അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ഇതിനു പിന്നാലെയാണ് ശിവസേന-ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തിയതെന്നതും ശ്രദ്ധേയമാണ്.
മഹാരാഷ്ട്രയില്‍ ബിജെപി തന്നെ സര്‍ക്കാരുണ്ടാക്കുമെന്നും കൂടുതലൊന്നും ഇപ്പോള്‍ പറയുന്നില്ലെന്നുമാണ് ഫഡ്നാവിസ് ഡല്‍ഹിയില്‍ മാധ്യമങ്ങളോടു പറഞ്ഞത്. രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രിപദം പങ്കിടാമെന്ന് ബിജെപി എഴുതി നല്‍കണമെന്നതാണ് ശിവസേനയുടെ ആവശ്യം. ഇതു ബിജെപി അംഗീകരിക്കാത്തതാണ് പ്രശ്നകാരണം.
ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ 105 സീറ്റുള്ള ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാന്‍ ഗവര്‍ണര്‍ നിര്‍ബന്ധിതനാവും. പക്ഷേ, 145 എന്ന കേവല ഭൂരിപക്ഷം തികയ്ക്കാന്‍ ബി.ജെ.പിക്കു കഴിയുകയുമില്ല. അതിന് അവര്‍ക്ക് ശിവസേനയുടെ സഹായം വേണം,. കോണ്‍ഗ്രസും എന്‍സിപിയും ബിജെപിയെ സഹായിക്കാന്‍ വഴിയില്ല.
ബിജെപിക്കു മുന്നിലുള്ള മറ്റൊരു വഴി മറ്റു കക്ഷികളെ പിളര്‍ത്തുകയാണ്. അതും എത്രകണ്ടു സാദ്ധ്യമാകുമെന്നു പറയാനാവില്ല. അപ്പോള്‍ 56 സീറ്റുള്ള ശിവസേനയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാന്‍ ഗവര്‍ണര്‍ നിര്‍ബന്ധിതമാവും. ബിജെപിയെ ഒഴിവാക്കാനായി എന്‍സിപിയും കോണ്‍ഗ്രസും പുറത്തുനിന്നു പിന്തുണച്ചാല്‍ ശിവസേനയ്ക്കു ഭരിക്കാനായേക്കും. അത്തരത്തില്‍ ചര്‍ച്ചകള്‍ പിന്നണിയില്‍ പുരോഗമിക്കുകയുമാണ്.
ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ഡല്‍ഹിയില്‍ എന്‍.സി.പി തലവന്‍ ശരദ് പവാറും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും ചര്‍ച്ച നടത്തുന്നുണ്ട്. ഈ സഖ്യത്തില്‍ കോണ്‍ഗ്രസിലും രണ്ടഭിപ്രായമുണ്ട്.
Keywords: BJP, Shiv Sena, Maharashtra, Amit Shah, Bhaatsingh Koshiyari
COMMENTS